ETV Bharat / state

എറണാകുളത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത് പതിനൊന്ന് പേര്‍

author img

By

Published : Sep 30, 2019, 9:04 PM IST

ആകെ 17 പത്രികകളാണ് എറണാകുളം മണ്ഡലത്തിൽ സമര്‍പ്പിക്കപ്പെട്ടത്. ഒക്ടോബർ മൂന്നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എറണാകുളം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പതിനൊന്ന് സ്ഥാനാർഥികള്‍

കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എറണാകുളം മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് പതിനൊന്ന് സ്ഥാനാർഥികള്‍. 11 സ്ഥാനാര്‍ഥികള്‍ക്കായി 17 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. റിട്ടേണിങ് ഓഫീസർ എസ് ഷാജഹാന് മുമ്പാകെ കലക്ടറേറ്റിലും, അസി. റിട്ടേണിങ് ഓഫീസർ എൻ ജെ ഷാജിമോന് മുമ്പാകെ എറണാകുളം സിറ്റി റേഷനിങ് ഓഫീസിലുമാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.

സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി അബ്ദുല്‍ ഖാദർ വാഴക്കാല, ബിജെപി സ്ഥാനാർഥി സി ജി രാജഗോപാൽ, ബിജെപി ഡമ്മി സ്ഥാനാർഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥി ബോസ്കോ കളമശ്ശേരി, സ്വതന്ത്ര സ്ഥാനാര്‍ഥി ജെയ്സൺ തോമസ് എന്നിവർ റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ രാവിലെ 11ന് കലക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടക്കും. ഒക്ടോബർ മൂന്നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നാലാം തീയതി സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും.

Intro:Body:നിയമസഭാ ഉപതിരെഞ്ഞെടുപ്പ് എറണാകുളം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പതിനൊന്ന് സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് സ്ഥാനാർത്ഥികളെല്ലാം പത്രിക സമർപ്പിച്ചത്.11 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 17 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ മുമ്പാകെ കളക്ടറേറ്റിലും അസി.റിട്ടേണിങ് ഓഫീസർ എൻ.ജെ.ഷാജിമോൻ മുമ്പാകെ എറണാകുളം സിറ്റി റേഷനിങ് ഓഫീസിലുമാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥികളായ മനു റോയ്, അശോക്, കെ.എം.മനു, എ.പി.വിനോദ്, യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ വിനോദ്, പി.ആർ. റെനീഷ് എന്നിവർ അസി.റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചു.
സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൾ ഖാദർ വാഴക്കാല, ബി.ജെ.പി. സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ, ബിജെപി ഡമ്മി സ്ഥാനാർത്ഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി ബോസ്കോ കളമശ്ശേരി, സ്വതന്ത്രൻ ജെയ്സൺ തോമസ് എന്നിവർ കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചു.
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 11ന് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടക്കും.
നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്നിനാണ്
നാലാം തീയതി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.