ETV Bharat / state

Oommen Chandy | 'കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, ജനം അദ്ദേഹത്തെയും' : ഉമ്മൻ ചാണ്ടിയ്‌ക്ക് അനുശോചനമറിയിച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി

author img

By

Published : Jul 18, 2023, 2:59 PM IST

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി അനുശോചിച്ചു

ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി നിര്യാണം  ഉമ്മൻ ചാണ്ടി അനുശോചനം  ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി  George Alencherry  Bishop Cardinal George Alencherry  George Alencherry condoles death of Oommen Chandy  Oommen Chandy  Oommen Chandy death
Oommen Chandy

എറണാകുളം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. 53 വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി ചെയ്‌ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു. കേരളത്തിലെ ജനം അദ്ദേഹത്തെയും സ്നേഹിച്ചു.

പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി അനുസ്‌മരിച്ചു. രാഷ്‌ട്രീയപ്രവർത്തകരുടെ ഇടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കാണാനും പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. രാഷ്‌ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലർത്തിയിരുന്നില്ല.

also read : Congress mourns Oommen Chandy's death| 'മാതൃകാപരം, രാഷ്ട്രീയത്തിലെ പ്രതിഭ, അസാധാരണ വ്യക്തിത്വം'; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കോൺഗ്രസ്

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ ആഴമായ ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളിൽ ദൈവഹിതത്തിന് അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്‍റെ സുഹൃത്തുവലയവും ഉമ്മൻ ചാണ്ടിയെ തങ്ങളുടെ സ്‌മരണയിൽ എന്നും നിലനിർത്തുമെന്നതിൽ സംശയമില്ല.

ഉമ്മൻ ചാണ്ടിസാറിന്‍റെ പാവനസമരണയ്‌ക്ക് മുമ്പിൽ ആദരാഞ്‌ജലികൾ അർപ്പിക്കുന്നതായും കർദിനാൾ ജോർജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ന് പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസും നേതാവുമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയത്. കാൻസർ ബാധിച്ച് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

also read : Oommen Chandy |'യുവാക്കളായ പൊതു പ്രവർത്തകർക്ക് പ്രചോദനമായ നേതാവ്' : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

കേരളം കണ്ട ജനപ്രിയ രാഷ്‌ട്രീയ നേതാവിന്‍റെ വിയോഗത്തിൽ ഇന്ത്യൻ രാഷ്‌ട്രീയ - സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ അനുശോചിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്തിക്കുക. തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് മൃതദേഹം ആദ്യം എത്തിക്കുക. ശേഷം, സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.

തുടര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദേവാലയത്തിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. അർധ രാത്രിയോടെ മൃതദേഹം ജഗതിയിലെ വസതിയിൽ തിരികെ എത്തിച്ച് നാളെ രാവിലെ കോട്ടയത്തേയ്‌ക്ക് ഭൗതിക ശരീരം കൊണ്ടുപോകും. നാളെ കോട്ടയം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

also read : Oommen Chandy Funeral | ഭൗതിക ശരീരം ഉച്ചയോടെ കേരളത്തിലെത്തിക്കും, സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്‌ച; നാളെ വിലാപയാത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.