ETV Bharat / state

സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

author img

By

Published : Dec 23, 2022, 7:38 AM IST

വിവാദ പ്രസംഗത്തില്‍ മന്ത്രിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളി അന്വേഷണം സിബിഐയ്‌ക്കോ കര്‍ണാടക പൊലീസിനോ വിടണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

anti constitutional speech case  saji cherian  plea against saji cherian  ഭരണഘടന വിരുദ്ധ പ്രസംഗം  സജി ചെറിയാന്‍  സിബിഐ  കര്‍ണാടക പൊലീസ്
SAJI CHERIAN

എറണാകുളം: ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ മുന്‍മന്ത്രി സജി ചെറിയാന്‍ എംഎല്‍എയെ കുറ്റവിമുക്തനാക്കി നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍. അഡ്വ.ബിജു നോയലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം സിബിഐയ്‌ക്കോ കര്‍ണാടക പൊലീസിനോ കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

വിവാദ പ്രസംഗത്തില്‍ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ പൊലീസ് സജി ചെറിയാനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയതെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. കഴിഞ്ഞ ജൂണ്‍ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലായിരുന്നു മുന്‍ മന്ത്രിയുടെ വിവാദ പ്രസംഗം. പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.