ETV Bharat / state

Actress Alleges Harassment On Flight വിമാന യാത്രയിൽ യുവ നടിക്കെതിരെ മോശം പെരുമാറ്റം, കുറ്റോരോപിതനെ ഇന്ന് ചോദ്യം ചെയ്യും

author img

By ETV Bharat Kerala Team

Published : Oct 12, 2023, 11:14 AM IST

Harassment of Malayalam Actress Updation വിമാന യാത്രയിൽ സഹയാത്രികനിൽ നിന്നും നേരിട്ട മോശം അനുഭവത്തിൽ നടി നൽകിയ പരാതിയിൽ കുറ്റാരോപിതനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചു

Actress Alleges Harassment On Flight  Harassment On Flight  Harassment On Flight accused will be questioned  Harassment On malayalam actress  malayalam actress complaint  യുവ നടിക്കെതിരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം  വിമാന യാത്രയിൽ സഹയാത്രികന്‍റെ മോശം പെരുമാറ്റം  അപമര്യാദയായി പെരുമാറി  യുവനടിയുടെ പരാതി  നെടുമ്പാശ്ശേരി പൊലീസ്
Actress Alleges Harassment On Flight

എറണാകുളം : വിമാന യാത്രയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആരോപണ വിധേയനായ യാത്രക്കാരനെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയെന്ന യുവ നടിയുടെ പരാതിയിൽ (Actress Alleges Harassment On Flight) നെടുമ്പാശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് യാത്രക്കാരനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

നെടുമ്പാശ്ശേരി പൊലീസിൽ നടി ഇമെയിൽ വഴി പരാതി (Actress Complaint) നൽകിയതിനെ തുടർന്ന് നടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി അവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

വിമാനത്തിലെ 12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്‍റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്‌പർശിച്ചതായും നടി പരാതിയിൽ ആരോപിക്കുന്നു. മുംബൈ - കൊച്ചി എയർ ഇന്ത്യ വിമാനത്തിന്‍റെ യാത്ര രേഖകൾ ഉൾപ്പടെ പരാതിയോടൊപ്പം നടി സമർപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ നടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

Also Read : Young Actress Complaint Against Harassment In Flight വിമാനത്തില്‍ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി യുവ നടി

നടിയുടെ സമൂഹ മാധ്യമത്തിലെ പ്രസ്‌താവന : മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 681 വിമാനത്തിൻ ഞാൻ അഭിമുഖീകരിച്ച അസ്വസ്ഥജനകമായ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും നിങ്ങളുടെ പിന്തുണ ആവശ്യമാണന്നും നടി സമൂഹ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു സഹയാത്രികൻ വിമാനയാത്രക്കിടെ തന്നെ ശല്യപ്പെടുത്തിയതായി നടി ആരോപിച്ചു. യാത്രക്കിടെ തന്നെ സംഭവം എയർ ഹോസ്റ്റസിനോട് റിപ്പോർട്ട് ചെയ്‌തിട്ടും ടേക്ക്‌ഓഫിന് തൊട്ടുമുമ്പ് എന്നെ മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്‌തത്.

കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്‌നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിക്കുകയും അവർ തന്നെ എയർപോർട്ടിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ പരാതി നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഈ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും, ഉചിതമായ നടപടികൾ കൈക്കൊള്ളാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യാൻ നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും സമൂഹ മാധ്യമ പോസ്റ്റിൽ നടി വ്യക്തമാക്കി. നിരവധിയാളുകളാണ് സമൂഹ മാധ്യത്തിൽ നടിക്ക് പിന്തുണയുമായെത്തിയത്.

Also Read : Sexual Harassment Complaint ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.