ETV Bharat / state

'റീൽ എനിമി റിയൽ ഫ്രണ്ട്' ; 'നേര്' ലൊക്കേഷനിലെ സൗഹൃദ കാഴ്‌ച, മോഹന്‍ ലാല്‍ സിദ്ദിഖ് ഫോട്ടോ വൈറല്‍

author img

By ETV Bharat Kerala Team

Published : Jan 1, 2024, 9:36 AM IST

Neru Malayalam Movie : നേരിന്‍റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ വൈറലായതിനെ കുറിച്ച് പ്രതികരണവുമായി സിദ്ദിഖ്. മോഹന്‍ലാല്‍ തന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്. ഒരുമിച്ചുള്ള അഭിനയത്തിനിടെ മികച്ച കെമിസ്ട്രി വർക്ക് ഔട്ട് ആകുമെന്നും താരം. ചിത്രത്തിന് കമന്‍റുകളുടെ പെരുമഴ.

റീൽ എനിമി റിയൽ ഫ്രണ്ട്  നേര് മലയാളം സിനിമ  Mohanlal With Siddique  Siddique And Lal Photo
Mohanlal And Siddique Viral Photo From Neru Movie Location

മോഹന്‍ ലാല്‍ സിദ്ദിഖ് വൈറല്‍ ഫോട്ടോ

എറണാകുളം : മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം 'നേര്' തിയേറ്ററുകളില്‍ മികച്ച വിജയം നേടി പുതുവര്‍ഷത്തിലും പ്രദര്‍ശനം തുടരുകയാണ്. കോടതി രംഗങ്ങളിൽ മോഹൻലാലിന്‍റെ കഥാപാത്രത്തെ വിറപ്പിക്കുന്ന സിദ്ദിഖിന്‍റെ വേഷം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നുമുണ്ട്. സിദ്ദിഖ് ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും അത് മികച്ചതെന്ന് പറയാതെ വയ്യ (Mohanlal And Jeethu Joseph).

മോഹൻലാൽ സിദ്ദിഖ് കോമ്പിനേഷനുകളിൽ വരുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എപ്പോഴും ഹരമാണ്. മികച്ച രസച്ചരട് തീര്‍ക്കുന്ന ഇരു കഥാപാത്രങ്ങളുടെയും തകര്‍ത്തഭിനയം സമൂഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാണിപ്പോള്‍. 'ഛോട്ടാ മുംബൈ' 'രാവണപ്രഭു' തുടങ്ങി ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്.

ഡിസംബർ 31ന് മോഹന്‍ലാല്‍ തന്‍റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നേരിലെ കോടതി രംഗങ്ങളിലെ ബദ്ധ ശത്രുക്കളായ ഇരുതാരങ്ങളും ഏറെ സന്തോഷത്തോടെ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരസ്‌പരം കണ്ണില്‍ നോക്കി കൈ ചേര്‍ത്ത് പുഞ്ചിരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ഒരു കാന്‍ഡിഡ് ക്ലിക്കാണിത്. സിനിമ ചിത്രീകരണത്തിനിടെയുള്ള സൗഹൃദ കാഴ്‌ചയാണ് ചിത്രത്തിലുള്ളത് (Siddique And Jeethu Joseph).

എന്നാല്‍ സിനിമയില്‍ ശത്രുക്കളായ കഥാപാത്രങ്ങള്‍ ഇത്ര സൗഹൃദത്തിലിരിക്കുന്ന ചിത്രമാണ് പ്രേക്ഷകരെ ഏറെ കൗതുകത്തിലാക്കിയത്. മോഹന്‍ലാലാണ് ചിത്രം സിദ്ദിഖിന് അയച്ച് കൊടുത്തത്. ഫോട്ടോ ലഭിച്ച സിദ്ദിഖ് അത് സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്‌തു. ചിത്രം പോസ്റ്റ് ചെയ്‌തതോടെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. 'റീൽ എനിമീസ് റിയൽ ഫ്രണ്ട്‌സ്' എന്നതാണ് ചിത്രത്തിന് ലഭിച്ച പ്രധാന കമന്‍റുകളില്‍ ഒന്ന് (Film Director Jeethu Joseph).

ചിത്രത്തെ കുറിച്ച് സിദ്ദിഖ്: 'സത്യത്തില്‍ മോഹന്‍ലാലാണ് ലൊക്കേഷനില്‍ നിന്നും എടുത്ത ഈ ഫോട്ടോ അയച്ച് തന്നത്. സിനിമയിലെ ശത്രുക്കൾ ജീവിതത്തിൽ എത്രത്തോളം മിത്രം ആണെന്ന് ആ ചിത്രം പറയും. ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ വേഷങ്ങൾ പങ്കിടുമ്പോൾ എപ്പോഴും ഒരു മികച്ച കെമിസ്ട്രി വർക്ക് ഔട്ട് ആകാറുണ്ട്. രാവണ പ്രഭുവിൽ പ്രേക്ഷകർ അത് കണ്ടറിഞ്ഞതാണ്. ഉറ്റ മിത്രം അല്ലെങ്കില്‍ കൈയില്‍ കിടക്കുന്ന മോതിരമെല്ലാം ആരെങ്കിലും തരുമോ'യെന്നുമാണ് ഇതേ കുറിച്ച് സിദ്ദിഖ് പറഞ്ഞത് (Neru Malayalam Movie).

'ഖൽബ്' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സിദ്ദിഖ് ഇതേ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. നേര് സിനിമയുടെ പ്രൊമോഷൻ വേളയിൽ മോഹൻലാലിന്‍റെ വിരലില്‍ കിടക്കുന്ന മോതിരം ഊരി വാങ്ങുന്ന സിദ്ദിഖിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ട്രെൻഡിങ് ആയിരുന്നു. ഇതിന് പിന്നാലെയാണ് താരം ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

also read: വീണ്ടും ദൃശ്യം ആവർത്തിക്കുമോ? നേര് ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.