ETV Bharat / state

മഹാപ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട് ഒന്നിച്ച് നീന്തിക്കയറിയ കേരളനാടിന്‍റെ കഥ; 2018 വിജയാഘോഷം

author img

By

Published : Aug 14, 2023, 2:52 PM IST

കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന 2018ന്‍റെ വിജയാഘോഷം. സിനിമയുടെ ഭാഗമായ എല്ലാവർക്കും ഫലകങ്ങൾ കൈമാറി.

Etv Bharat2018 KUNCHAKKO BOBAN TOVINO  2018 film success celebration  2018 success celebration  2018  2018 movie success celebration  tovino  kochi marriott hotel  tovino movie success celebration  jude antony  kunchacko boban  2018 മലയാള സിനിമ  2018 സിനിമ  2018 malayalam movie  2018 ചിത്രം  ടൊവിനോ  കുഞ്ചാക്കോ ബോബൻ  ടൊവിനോ 2018  ടൊവിനോ ജൂഡ് ആന്‍റണി  2018 വിജയാഘോഷം  കൊച്ചി മാരിയറ്റ് ഹോട്ടൽ
2018 movie

വിജയാഘോഷത്തിൽ '2018'

എവരി വൺ ഈസ് എ ഹീറോ... മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2018 എന്ന ചലച്ചിത്രം. കേരള ബോക്‌സോഫിസിൽ ഈ വർഷത്തെ ഏറ്റവും പണം വാരിക്കൂട്ടിയ ചിത്രങ്ങളിൽ ഒന്നായ 2018ന്‍റെ വിജയാഘോഷത്തിലാണ് 2018 ടീം. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ കഴിഞ്ഞദിവസമാണ് വിജയാഘോഷം നടന്നത്.

സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്, പ്രൊഡ്യൂസറായ വേണു കുന്നപ്പിള്ളി, ആന്‍റോ ജോസഫ്, അഭിനേതാക്കളായ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നരേൻ, സുധീഷ്, തൻവി റാം, ശിവദ, ജനാർദ്ദനൻ, ഇന്ദ്രൻസ്, ജോയ് മാത്യു, ശ്രീജാ രവി, ബോബൻ സാമുവൽ, ജയകൃഷ്‌ണൻ, വിനീത കോശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിത്രത്തിന്‍റെ ഭാഗമായ അണിയറ പ്രവർത്തകർക്ക് എല്ലാം 2018 നേടിയ സാമ്പത്തിക ലാഭത്തിലെ ഒരു പങ്ക് പകുത്ത് നൽകി നിർമ്മാതാവ് വേണു കുന്നപ്പിള്ളി മലയാളം സിനിമ ഇൻഡസ്ട്രിക്ക് മാതൃകയായി.

ചടങ്ങിൽ പങ്കെടുത്ത എല്ലാ സിനിമയുടെ ഭാഗമായ എല്ലാവർക്കും 2018 ചലച്ചിത്രത്തിന്‍റെ പേരിലുള്ള ഫലകം സഹപ്രവർത്തകർ പരസ്‌പരം കൈമാറി. 2018 സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ
ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് വേദിയിൽ തുറന്നു സംസാരിച്ചു. നിരവധി നിർമ്മാതാക്കൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച ആശയങ്ങളിൽ ഒന്നായിരുന്നു 2018 ന്‍റേത്. ജൂഡ് ആന്‍റണി ജോസഫ് എന്ന സംവിധായകനിലുള്ള വിശ്വാസക്കുറവും അതിനൊരു കാരണമായിരുന്നു. തിരക്കഥാരചന മുതൽ ചിത്രം തിയേറ്ററിൽ എത്തുന്നത് വരെയുള്ള വഴിയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ പുതിയൊരു ചിത്രത്തിനുള്ള ആശയം ലഭിക്കുമെന്നും വേദിയിൽ സംവിധായകൻ തുറന്നു പറഞ്ഞു.

ചിത്രം പൂർത്തിയായി 100 കോടി കലക്ഷൻ കഴിഞ്ഞതിന്‍റെ സന്തോഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. നിർമാതാവിനോടും എല്ലാ കഷ്‌ടതകളും സഹിച്ച് കൂടെ നിന്ന സഹപ്രവർത്തകരോടും ഹൃദയത്തിന്‍റെ ഭാഷയിൽ അദ്ദേഹം നന്ദി പറഞ്ഞു. സംസ്ഥാന പുരസ്‌കാര നിറവിലാണ് ചാക്കോച്ചൻ ചടങ്ങിനെത്തിയത്. 2018ന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്ന് കരുതുന്നു. നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്ന ചിത്രമായിരുന്നു 2018. മലയാള സിനിമയുടെ ക്യാൻവാസിൽ 2018 പോലൊരു ചിത്രം സാധ്യമാകുമോ എന്നുള്ള സംശയം പോലും ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് എല്ലാവർക്കും ഉണ്ടായിരുന്നു.

പക്ഷേ, കൺഫ്യൂഷൻ എല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. ചിത്രത്തിന്‍റെ വിജയത്തിന് പ്രേക്ഷകരോടും അണിയറ പ്രവർത്തകരോടും ചാക്കോച്ചൻ നന്ദി പറഞ്ഞു. 2018ലെ കഥാപാത്രത്തെ തന്നെ വിശ്വസിച്ചു ഏൽപ്പിച്ച ജൂഡിനോട് ആദ്യം തന്നെ ടോവിനോയും നന്ദി അറിയിച്ചു. 2018 സിനിമയെക്കുറിച്ച് ഏറ്റവുമധികം വേദികളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് താനെന്നും ടോവിനോ കൂട്ടിച്ചേർത്തു.

നടൻ ശ്രീ ജനാർദ്ദനനും ചടങ്ങിൽ അഭിപ്രായം രേഖപ്പെടുത്തി. പതിവ് വിനയത്തോടെ തന്നെ ഇന്ദ്രൻസും വേദിയിലെത്തി. തിയേറ്ററിൽ ഓടി അവസാനിച്ചെങ്കിലും 2018ന്‍റെ അലയടികൾ തീർന്നിട്ടില്ല എന്ന് സംവിധായകൻ ജൂഡ് അവസാനമായി അഭിപ്രായപ്പെട്ടു. മലയാള സിനിമ ഉള്ളടത്തോളം കാലം 2018 ഓർക്കപ്പെടുന്ന തന്നെ ചെയ്യും.

ഇത്തരത്തിലുള്ള ആശയങ്ങളുമായി മുന്നോട്ടുവരുന്ന സംവിധായകരെ എല്ലാ അർഥത്തിലും പ്രോത്സാഹിപ്പിക്കുന്ന വേണു കുന്നപ്പിള്ളിയെ പോലുള്ള നിർമ്മാതാക്കൾ മലയാള സിനിമയുടെ ഭാഗ്യമാണെന്ന് 2018 അണിയറ പ്രവർത്തകർ പറഞ്ഞു നിർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.