ETV Bharat / state

ഫ്ലക്‌സ് ബോര്‍ഡ് ദുരുപയോഗം; ഗീത അശോകനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്

author img

By

Published : Oct 17, 2019, 9:11 PM IST

Updated : Oct 17, 2019, 9:42 PM IST

ഗീത അശോകന്‍ നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ ഒരു ഘടകങ്ങളിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തിയല്ല. പ്രവർത്തന രാഹിത്യം മൂലം രണ്ടുവർഷം മുമ്പ് അവരെ സംഘടനയിൽ നിന്നും ഒഴിവാക്കിയതാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എസ്. ദീപു.

ഗീതാ അശോകനെതിരെ വീണ്ടും യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗീത അശോകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. ഗീത അശോകന്‍ യൂത്ത് കോൺഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്‌ത് ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ സ്ഥാപിച്ചുവെന്നാണ് ആരോപണം.

ഫ്ലക്‌സ് ബോര്‍ഡ് ദുരുപയോഗം; ഗീത അശോകനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്

ഗീത നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ ഒരു ഘടകങ്ങളിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തിയല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ വാദം. പ്രവർത്തന രാഹിത്യം മൂലം രണ്ടുവർഷം മുമ്പ് അവരെ സംഘടനയിൽ നിന്നും ഒഴിവാക്കിയതാണ്. യൂത്ത് കോൺഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്‌ത് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ഗീതക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എസ്. ദീപു പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്ന മുന്നണിയാണ് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാവരുടെയും താൽപ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്ഥാനാർഥി നിർണയം നടത്താൻ കഴിയില്ല. ഷാനിമോൾ മികച്ച ഭൂരിപക്ഷത്തിൽ അരൂരില്‍ വിജയിക്കും. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി യുവജന - വിദ്യാർഥി സ്ക്വാഡുകൾ പ്രചാരണ രംഗത്ത് സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:


Body:ഗീതാ അശോകനെതിരെ വീണ്ടും യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത്; ഗീതയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ യുഡിഎഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗീത അശോകൻ എതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്ത്. യൂത്ത് കോൺഗ്രസിൻറെ പേര് ദുരുപയോഗം ചെയ്ത് ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ സ്ഥാപിച്ചതാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വീണ്ടും ചൊടിപ്പിച്ചത്.

ഗീത അശോകൻ നിലവിൽ യൂത്ത് കോൺഗ്രസിൻറെ ഒരു ഘടകങ്ങളിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തി അല്ലെന്നും പ്രവർത്തന രാഹിത്യം മൂലം രണ്ടുവർഷം മുമ്പ് അവരെ സംഘടനയിൽ നിന്നും ഒഴിവാക്കിയതാണെന്നും യൂത്ത് കോൺഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ഗീതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എസ് ദീപു വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്ന മുന്നണിയാണ് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്ഥാനാർഥി നിർണയം നടത്താൻ കഴിയില്ല. ഷാനിമോൾ മികച്ച ഭൂരിപക്ഷത്തിൽ ഇതിൽ അരൂരിൽ നിന്ന് വിജയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി യുവജന - വിദ്യാർഥി സ്ക്വാഡുകൾ പ്രചരണങ്ങൾ രംഗത്ത് സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(ബൈറ്റ് - എസ് ദീപു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ആലപ്പുഴ)


Conclusion:
Last Updated : Oct 17, 2019, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.