ETV Bharat / state

മഴയെ വകവെക്കാതെ അരൂര്‍; വോട്ടര്‍മാരുടെ നീണ്ട നിര

author img

By

Published : Oct 21, 2019, 7:25 PM IST

മഴയത്ത് കുട പിടിച്ചും വെള്ളത്തിലൂടെ നീന്തിയെത്തിയുമാണ് അരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിച്ചത്

മഴയെ വകവയ്ക്കാതെ അരൂർ

ആലപ്പുഴ : മഴ പെയ്ത് പല പോളിങ് ബൂത്തുകളും വെള്ളക്കെട്ടിലായിട്ടും വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. മഴയത്ത് കുട പിടിച്ചും വെള്ളത്തിലൂടെ നീന്തിയെത്തിയുമാണ് അരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിച്ചത്.

മഴയെ വകവയ്ക്കാതെ അരൂർ; വെള്ളക്കെട്ടിലായ ബൂത്തുകളിലും വോട്ട് ചെയ്യാൻ ജനത്തിരക്ക്

വൃദ്ധരും ശാരീരിക അവശതയുള്ളവരുമൊന്നും വോട്ടു ചെയ്യാന്‍ പിന്നിലായില്ല. മഴയെ വകവെക്കാതെ അവരും പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പള്ളിത്തോട് സെന്‍റ് സെബാസ്റ്റ്യന്‍സ് സകൂളിലെ ബൂത്ത് നമ്പര്‍ 129, അരൂര്‍ സെന്‍റ് ആഗസ്റ്റിന്‍സ് സ്‌കൂളിലെ 7-8 നമ്പര്‍ ബൂത്തുകള്‍, അരൂര്‍ ഗവ: ഹൈസ്‌കൂളിലെ ബൂത്തുകള്‍ എന്നിവടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് കനത്ത മഴയോടെ രൂപപ്പെട്ടത്. ഉച്ചക്ക് ശേഷം മഴ മാറി നിന്നതോടെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.

Intro:Body:മഴ പെയ്ത് വെള്ളക്കെട്ടിലായ ബൂത്തുകളിലടക്കം വോട്ട് ചെയ്യാനായി നീണ്ട നിര

ആലപ്പുഴ : മഴ പെയ്ത് പല പോളിംഗ് ബൂത്തുകളിലും വെള്ളക്കെട്ടായിട്ടും വോട്ടര്‍മരുടെ തിരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. മഴയത്ത് കുട പിടിച്ചും വെള്ളത്തിലൂടെ നീന്തിയെത്തിയുമാണ് പല ബൂത്തുകളിലും അരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മദിദാനാവകാശം നിര്‍വ്വഹിച്ചത്. വൃദ്ധരും ശാരീരിക അവശതയുള്ളവരുമൊന്നും തിരഞ്ഞെടുപ്പ് ആവേശത്തില്‍ പിന്നോട്ടായിരുന്നില്ല. മഴയെ വകവെക്കാതെ അവരും പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.പള്ളിത്തോട് സെന്റ് സെബാസ്റ്റിയന്‍സ് സക്ൂളിലെ ബൂത്ത് നമ്പര്‍ 129, അരൂര്‍ സെന്റഖ് ആഗസ്റ്റിന്‍സ് സ്‌കൂളിലെ 7-8 നമ്പര്‍ ബൂത്തുകള്‍, അരൂര്‍ ഗവ:ഹൈസ്‌കൂളിലെ ബൂത്തുകള്‍ എന്നിവടങ്ങലിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് കനത്ത മഴയോടെ രൂപപ്പെട്ടത്. ഇവയെല്ലാം അവഗണിച്ചാണ് വോട്ടര്‍മാര്‍ ആവേശത്തോ ടെ ബൂത്തുകളിലോക്കെത്തിയത്. ഉച്ചക്ക് ശേഷം മഴ മാറി നിന്നതോടെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.