ETV Bharat / state

സിയാദ് വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ടിജെ ആഞ്ചലോസ്

author img

By

Published : Aug 23, 2020, 3:40 AM IST

ടിജെ ആഞ്ചലോസ് വാര്‍ത്ത  സിയാദ് വധം വാര്‍ത്ത  tj angeles news  siyad murder news
സിയാദ് വധം

കൊവിഡ് കാലത്തും കോൺഗ്രസ്‌ അക്രമത്തിന് നേതൃത്വം നൽകുകയാണെന്നും ഇതിനെതിരെ ശക്തമായ ജനരോക്ഷം ഉയർന്നുവരണമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്

ആലപ്പുഴ: കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ സിയാദിൻ്റെ വസതി ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് സന്ദർശിച്ചു. കൊവിഡ് കാലത്തും കോൺഗ്രസ്‌ അക്രമത്തിന് നേതൃത്വം നൽകുകയാണെന്നും ഇതിനെതിരെ ശക്തമായ ജനരോക്ഷം ഉയർന്നുവരണമെന്നും ആഞ്ചലോസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. നാടിനും സമൂഹത്തിനും ഭീഷണിയായ ക്വട്ടേഷൻ സംഘങ്ങളെ അടിച്ചമർത്താൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ എ.ഷാജഹാൻ, മണ്ഡലം സെക്രട്ടറി എ.എ.റഹിം, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. സിഎ അരുൺകുമാർ, നഗരസഭാ കൗൺസിലർ അഡ്വ. ഷിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.