ETV Bharat / state

നെഹ്റു ട്രോഫി ജലമേള ഐക്യത്തിന്‍റെ പ്രതീകം: മുഖ്യമന്ത്രി

author img

By

Published : Sep 1, 2019, 2:35 AM IST

നെഹ്റു ട്രോഫി ജലമേള നാടിന്‍റെ ഐക്യത്തിന്‍റെ പ്രതീകം: മുഖ്യമന്ത്രി

കായിക കേരളത്തിന് പുത്തൻ ഉണർവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: നാടിന്‍റെ ഐക്യത്തിന്‍റെയും ഒരുമയുടെയും പ്രതീകമായി നെഹ്റു ട്രോഫി ജലമേള മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലമേളക്ക് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു. കായിക കേരളത്തിന് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 67ാമത് നെഹ്റു ട്രോഫിയോടെ ആരംഭിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഎല്ലിന്‍റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കൂടി ജലമേള നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ വീതം ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി സംഘടിപ്പിച്ചതെന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Intro:Body:

ആലപ്പുഴ: നാടിന്റെ ഐക്യത്തിന്റെയും, ഒരുമയുടേയും പ്രതീകമായി നെഹ്റു ട്രോഫി ജലമേള മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 67-ാമത് നെഹ്റു ട്രോഫിയോടെ ആരംഭിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലമേളക്ക് പുതിയ രുപവും, ഭാവവും വന്നിരിക്കുന്നു. കായിക കേരളത്തിന് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നത്. സി.ബി.എല്ലിന്റെ ഭാഗമായി സംസ്ഥനത്തെ അഞ്ചു ജില്ലകളിൽ കുടി ജലമേള നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ ലഭിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി സംഘടിപ്പിക്കുന്നതെന്നത് മാതൃകാപരമാണ്. മഹാപ്രളയത്തിനു ശേഷം അതിജീവനത്തിന്റെ പാത സ്വീകരിച്ച സമൂഹമാണ് കേരളീയരെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി നെഹ്റു ട്രോഫി ബോട്ട് റേസിന്റെ പതാകയും ഉയർത്തി. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.