ETV Bharat / state

സിപിഎമ്മും കോൺഗ്രസും നിയമസഭയെ പ്രചാരണായുധമാക്കുന്നു: എം ടി രമേശ്

author img

By

Published : Jan 2, 2021, 2:51 AM IST

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനൊപ്പമാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും. ആ ബില്ലിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ തെറ്റിദ്ധരിപ്പിക്കാനാണ് ഇവിടുത്തെ പ്രബലമായ രണ്ടു പാർട്ടികളും ശ്രമിച്ചിട്ടുള്ളതെന്നും എം ടി രമേശ് പറഞ്ഞു

MT Ramesh on Farmers bill in Assembly session  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്  നിയമസഭാ സമ്മേളന വാർത്തകൾ  Assembly session news in kerala
സിപിഎമ്മും കോൺഗ്രസും നിയമസഭയെ പ്രചാരണായുധമാക്കുന്നു: എം ടി രമേശ്

ആലപ്പുഴ: കേരളത്തിലെ നിയമസഭാ സമ്മേളനത്തെ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. എന്താണ് സംസ്ഥാന സർക്കാർ ഇതിലൂടെ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണം. പാർലിമെന്‍റ് പാസാക്കിയ നിയമം കേരളത്തിനെ ബാധിക്കുന്ന നിയമമല്ല.

സിപിഎമ്മും കോൺഗ്രസും നിയമസഭയെ പ്രചാരണായുധമാക്കുന്നു

അങ്ങനെയെങ്കിൽ കേരളത്തിലും ഗ്രാമച്ചന്തകൾ ആരംഭിക്കേണ്ടതുണ്ട്. ആ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കുവാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനൊപ്പമാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും. ആ ബില്ലിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ തെറ്റിദ്ധരിപ്പിക്കാനാണ് ഇവിടുത്തെ പ്രബലമായ രണ്ടു പാർട്ടികളും ശ്രമിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിലെ ഏത് വ്യവസ്ഥയോടാണ് എതിർപ്പ് എന്ന് വ്യക്തമാക്കാൻ ഇരുമുന്നണികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യാവസ്ഥ ജനങ്ങളിൽ നിന്ന് മറച്ചുപിടിച്ചു നിയമസഭയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെയാണ് ബിജെപി എതിർത്തിട്ടുള്ളതെന്ന് എം ടി രമേശ് ആലപ്പുഴയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.