ETV Bharat / state

അരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്

author img

By

Published : Oct 20, 2019, 8:45 PM IST

Updated : Oct 20, 2019, 9:10 PM IST

വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു

അരൂര്‍

ആലപ്പുഴ: അരൂരില്‍ നാളെ വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം. മണ്ഡലത്തില്‍ 1,91,898 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. 94,153 പുരുഷ വോട്ടര്‍മാരും 97,745 വനിതാ വോട്ടര്‍മാരുമാണുള്ളത്. 201 സര്‍വീസ് വോട്ടര്‍മാരും 40 എന്‍.ആര്‍.ഐ. വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന 455 വോട്ടര്‍മാരുമുണ്ട്. 183 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

അരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്

ഒരു സ്വതന്ത്രനുള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. പോളിങ്ങിന് ആവശ്യമുള്ള ഫോമുകളും സ്‌റ്റേഷനറികളും വിതരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്. കോളജില്‍ എത്തിച്ചു. വിവിധ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് കൊണ്ട് പോയി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Intro:Body:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:
1,91,898 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്

ആലുപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 1,91,898 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലെത്തും. ഒക്ടോബര്‍ 21ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഇടവേളകളില്ലാതെ തുടര്‍ച്ചയായി 11 മണിക്കൂറാണ് വോട്ടെടുപ്പ് സമയം. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ഇതില്‍ 94,153 പുരുഷന്മാരും 97,745 വനിതകളുമാണുള്ളത്. 201 സര്‍വ്വീസ് വോട്ടര്‍മാരും 40 എന്‍.ആര്‍.ഐ. വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന 455 വോട്ടര്‍മാരുമുണ്ട്. 183 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഒരു സ്വതന്ത്രനുള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. പോളിങ്ങിന് ആവശ്യമുള്ള ഫോമുകളും സ്‌റ്റേഷനറികളും വിതരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്. കോളജില്‍ എത്തിച്ചു. വിവിധ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് കൊണ്ട് പോയി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Byte - ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്, ജില്ലാ പോലീസ് മേധാവി കെ എം ടോമി ഐപിഎസ്Conclusion:
Last Updated : Oct 20, 2019, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.