ETV Bharat / state

ആലപ്പുഴ പൈതൃക പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

author img

By

Published : Nov 3, 2020, 3:32 PM IST

ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും

ALAPPUZHA HERITAGE PROJECT  HERITAGE_PROJECT_INAUGURATION  ആലപ്പുഴ പൈതൃക പദ്ധതി  ആലപ്പുഴ പൈതൃക പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം  പൈതൃക പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം
ആലപ്പുഴ പൈതൃക പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം

ആലപ്പുഴ: പൈതൃകനഗര പദ്ധതിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രന്‍, എ എം ആരിഫ് എം.പി, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

പോർട്ട് മ്യൂസിയം കെട്ടിടം, ശൗക്കാർ പള്ളി കെട്ടിടം, മിയാവാക്കി വനം, ഒന്നാം ഘട്ട കനാൽ നവീകരണം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. ആലപ്പുഴ കടൽപ്പാല നിർമാണം, ബീച്ച് സൗന്ദര്യവത്കരണം, ലിയോ തേർട്ടീന്ത് സ്കൂൾ, കയർ കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് പ്രൊഡക്ട് ഡവലപ്മെന്‍റ് സെന്‍റര്‍, മാരിടൈം മ്യൂസിയം, ഹാശിമിയ്യഃ മഖാം മസ്ജിദ്, ഗാന്ധി മ്യൂസിയം, ഹെറിറ്റേജ് സെൻ്റർ എന്നിവയുടെ ശിലാച്ഛാദനം നടക്കും. ധനകാര്യ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.