ETV Bharat / state

ഷാനിമോൾ ഉസ്മാന്‍റെ പര്യടനത്തിന് തുടക്കം

author img

By

Published : Mar 23, 2021, 10:26 PM IST

കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ്മന്‍ ചാണ്ടി

alappuzha aroor udf candidate shanimol usman election aroor election kerala assembly election kerala election നിയമസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഷാനിമോള്‍ ഉസ്മാന്‍ വാര്‍ത്ത അരൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
ഷാനിമോൾ ഉസ്മാന്‍റെ സ്വീകരണ പര്യടനത്തിന് തുടക്കം

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാന്‍റെ സ്വീകരണ യോഗങ്ങൾക്ക് തുടക്കമായി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സ്വീകരണ പരിപാടികളിലെ ആദ്യ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് അരൂർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൈക്കാട്ടുശേരി പിഎസ് കവലയിൽ നടന്ന സമ്മേളനത്തിൽ യുഡിഎഫ് അരൂർ നിയോജക മണ്ഡലം ചെയർമാൻ പികെ ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനര്‍ റ്റിജി പത്മനാഭൻ, ചീഫ് കോർഡിനേറ്റര്‍ റ്റിജി രഘുനാഥപിള്ള, കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ, കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, യുഡിഎഫ് ആലപ്പുഴ ജില്ലാ കൺവീനർ സികെ ഷാജി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.