ETV Bharat / state

മഴക്കെടുതിയിൽ നഷ്‌ടം 200 കോടി ; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി

author img

By

Published : Oct 19, 2021, 10:04 PM IST

പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്താന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി

agriculture minister  p prasad  heavy rainfall  lose due to heavy rainfall  മഴക്കെടുതി  പ്രത്യേക പാക്കേജ്  കൃഷിവകുപ്പ് മന്ത്രി  പി പ്രസാദ്
മഴക്കെടുതിയിൽ സംസ്ഥാനത്ത് നഷ്‌ടം 200 കോടി; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി

ആലപ്പുഴ : മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്താന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്‌ടമാണ് ഉണ്ടായത്. കാർഷിക മേഖലയിലെ നഷ്‌ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലാവസ്ഥാപ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്‌തു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് നഷ്‌ടം 200 കോടി; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി

Also Read: നെതര്‍ലാന്‍ഡില്‍ പോയി പഠിച്ച 'റൂം ഫോര്‍ റിവര്‍' പദ്ധതി നടപ്പായില്ല ; സര്‍ക്കാരിനെതിരെ വിമര്‍ശനം

ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട്ടില്‍ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്ചയുമുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു.

തീരദേശ മേഖലയിൽ കടൽക്ഷോഭമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച് കൃത്യമായ മാസ്റ്റർപ്ലാൻ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ജിയോട്യൂബുകൾ അടക്കം സംഭരിക്കാന്‍ നിർദേശവും നൽകിയിട്ടുണ്ട്.

നാളെ മുതലുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രതയുണ്ടാവണം. മഴ പെയ്യുന്നില്ലെന്നത് കൊണ്ട് ജാഗ്രതയിൽ കുറവ് വരാൻ പാടില്ലെന്നും മന്ത്രി പി.പ്രസാദ് അഭ്യർഥിച്ചു.

കുട്ടനാട്ടിലെ വിവിധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. സിപിഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ്, തോമസ് കെ. തോമസ് എംഎൽഎ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.