ETV Bharat / sports

മേരി കോമിന് തോൽവി ; ഒളിമ്പിക്‌സിൽ നിന്ന് പുറത്ത്

author img

By

Published : Jul 29, 2021, 4:03 PM IST

Updated : Jul 29, 2021, 5:12 PM IST

വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്സിങ് പ്രീക്വാർട്ടറിലാണ് താരം തോറ്റത്.

Tokyo Olympics  indian boxer mary kom  Tokyo Olympics indian boxer mary kom  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
മേരി കോമിന് തോൽവി; ഒളിമ്പിക്‌സിൽ നിന്ന് പുറത്ത്

ടോക്കിയോ : ബോക്‌സിങ്ങില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്സിങ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ സൂപ്പർ താരം മേരി കോമിന് തോൽവി. കൊളംബിയൻ ബോക്‌സർ ഇൻഗ്രിറ്റ് വലൻസിയയുമായുള്ള ഏറ്റുമുട്ടലിൽ 3-2 നായിരുന്നു മേരികോം പരാജയപ്പെട്ടത്. ഇതോടെ താരം ഒളിമ്പിക്‌സിൽ നിന്ന് പുറത്തായി.

  • Magnificent @MangteC goes down to Ingrit Valencia of Colombia in the pre quarters in a split decision 2-3 loss. We know it's heartbreaking but we know how hard she tried. The whole nation saw it.

    We wish you the best Mary, ALWAYS!

    — SAIMedia (@Media_SAI) July 29, 2021 " class="align-text-top noRightClick twitterSection" data=" ">

ആദ്യ റൗണ്ടില്‍ ലോറെന ആക്രമിച്ചു കളിച്ചതോടെയാണ് ഇന്ത്യന്‍ താരത്തിന് അടിതെറ്റിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിര്‍ണയിച്ചതോടെ മേരി കോം തോൽവി വഴങ്ങുകയായിരുന്നു.

ALSO READ: ഒളിമ്പിക് ഷൂട്ടിങ്: മനു ഭാക്കര്‍ പ്രിസിഷന്‍ റൗണ്ടില്‍ അഞ്ചാമത്

ആറ് തവണ ലോക ചാമ്പ്യനായ മേരി കോമിന്‍റെ അവസാന ഒളിമ്പിക്‌സാണിതെന്ന അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും താരം വിരമിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം അനുവദിച്ചാൽ വീണ്ടും മത്സരിക്കുമെന്നും മേരി കോം അറിയിച്ചു. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ താരമാണ് മേരികോം.

Last Updated : Jul 29, 2021, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.