ETV Bharat / sports

ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍

author img

By

Published : Aug 5, 2021, 6:34 PM IST

ഒളിമ്പിക്സില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്.

Tokyo Olympics hockey  Tokyo Olympics  ഒളിമ്പിക് ഹോക്കി  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍

ടോക്കിയോ: ഒളിമ്പിക്‌ പുരുഷ ഹോക്കിയില്‍ ഓസ്ട്രേലിയയെ കീഴടക്കിയ ബെല്‍ജിയത്തിന് സ്വര്‍ണം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ബെല്‍ജിയം ഓസ്‌ട്രേലിയയെ മറികടന്നത്. ഇരുടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

നിശ്ചിത സമയത്ത് ബെല്‍ജിയത്തിനായി വാന്‍ ഔബെലും ഓസ്‌ട്രേലിയക്കായി ടോം വിക്ക്ഹാമുമാണ് ഗോള്‍ നേടിയത്. ബെല്‍ജിയം ഗോള്‍കീപ്പര്‍ വിന്‍സെന്‍റ് വാനാഷിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. ഒളിമ്പിക്സില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്.

also read: രജതം രവി കുമാര്‍: ഒളിമ്പിക് ഗുസ്‌തിയില്‍ വെള്ളിത്തിളക്കവുമായി രവികുമാർ ദഹിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.