ETV Bharat / sports

വിംബിൾഡൺ: സാനിയ-മേറ്റ് പാവിക് ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍

author img

By

Published : Jul 4, 2022, 1:37 PM IST

വിംബിൾഡണില്‍ ആറാം സീഡായ സാനിയ-മേറ്റ് പാവിക് ജോഡിക്ക് രണ്ടാം റൗണ്ടില്‍ വാക്കോവര്‍

Wimbledon  Sania Mirza Mate Pavic Advance To Mixed Doubles Quarterfinals  Sania Mirza  Mate Pavic  വിംബിൾഡൺ  സാനിയ മേറ്റ് പവിക് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍
വിംബിൾഡൺ: സാനിയ-മേറ്റ് പാവിക് ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: വിംബിൾഡൺ ടെന്നിസില്‍ ഇന്ത്യന്‍ താരം സാനിയ മിർസയ്‌ക്ക് ക്വാര്‍ട്ടര്‍. മിക്‌സഡ് ഡബിൾസിൽ ക്രൊയേഷ്യന്‍ പങ്കാളി മേറ്റ് പാവികിനൊപ്പമാണ് സൈന ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ആറാം സീഡായ ഇന്ത്യ-ക്രൊയേഷ്യന്‍ സഖ്യത്തിന് രണ്ടാം റൗണ്ടില്‍ വാക്കോവര്‍ ലഭിക്കുകയായിരുന്നു.

ഇവാൻ ഡോഡിഗ് - ലതിഷ ചാന്‍ സഖ്യത്തെയായിരുന്നു മിർസ-പാവിക് ജോഡിക്ക് നേരിടേണ്ടിയിരുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്‍റെ ബ്രൂണോ സോറസ്-ബിയാട്രിസ് മയ ജോഡിയോ അല്ലെങ്കിൽ ഓസ്‌ട്രേലിയൻ-കനേഡിയൻ ജോഡിയായ ജോൺ പിയേഴ്‌സ്-ഗബ്രിയേല ഡബ്രോസ്‌കി ജോഡിയോ ആവും മിർസ-പാവിക് സഖ്യത്തിന് എതിരാളികള്‍.

ആദ്യ റൗണ്ടില്‍ ഡേവിഡ് വേഗ ഹെർണാണ്ടസ്-നതേല ദ്‌സാലാമിഡ്‌സെ സഖ്യത്തെയാണ് മിർസ-പാവിക് സഖ്യം കീഴടക്കിയത്. ഒന്നിന് എതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-പാവിക് സഖ്യം ജയിച്ചത്. സ്‌കോര്‍:6-4, 3-6, 7-6(3).

ഈ സീസൺ അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന വിംബിൾഡണ്‍ ആണിത്. നേരത്തെ വനിത ഡബിൾസിന്‍റെ ഓപ്പണിങ് റൗണ്ടിൽ 35 കാരിയായ സാനിയയും ചെക്ക് പങ്കാളി ലൂസി ഹ്രഡെക്കയും പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.