ETV Bharat / sports

യുഎസ്‌ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍: കുതിപ്പ് തുടര്‍ന്ന് ലക്ഷ്യ സെന്‍; സിന്ധുവിന് നിരാശ

author img

By

Published : Jul 15, 2023, 2:49 PM IST

US Open 2023  Lakshya Sen  US Open 2023 Lakshya Sen Reaches Semifinals  PV Sindhu  Li Shi Feng  യുഎസ്‌ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍  ലക്ഷ്യ സെന്‍  പിവി സിന്ധു  ശങ്കര്‍ മുത്തുസ്വാമി  Sankar Muthusamy
ലക്ഷ്യ സെന്‍

യുഎസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാട്ടുകാരനായ ശങ്കര്‍ മുത്തുസ്വാമിയെ തോല്‍പ്പിച്ച് ലക്ഷ്യ സെന്‍.

ലോവ: യുഎസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയുറപ്പിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍ ( Lakshya Sen) . പുരുഷ സിംഗിള്‍സിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തന്നെ ശങ്കര്‍ മുത്തുസ്വാമിയെയാണ് കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ലക്ഷ്യ ജയം പിടിച്ചത്. ആദ്യ സെറ്റ് അനായാസം നേടിക്കൊണ്ട് ലക്ഷ്യ സെൻ കടുത്ത ആധിപത്യം പുലർത്തിയിരുന്നു.

രണ്ടാം സെറ്റില്‍ ശങ്കർ മുത്തുസ്വാമി പൊരുതി നോക്കിയെങ്കിലും ലക്ഷ്യയുടെ വിജയം തടയാന്‍ കഴിഞ്ഞില്ല. സ്‌കോര്‍: 21-10, 21-17. സെമിയില്‍ ചൈനയുടെ ലോക ലോക ഏഴാം നമ്പര്‍ താരമായ ലി ഷി ഫെങ്ങാണ് (Li Shi Feng) ലക്ഷ്യയുടെ എതിരാളി. മിന്നും ഫോമിലുള്ള ലക്ഷ്യ സെന്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്‌ച അവസാനിച്ച കാനഡ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലായിരുന്നു ലക്ഷ്യ സെന്‍ കിരീടം ഉയര്‍ത്തിയത്.

കാനഡ ഓപ്പണിന്‍റെ കലാശപ്പോരില്‍ ലി ഷി ഫെങ്ങിനെ തന്നെയായിരുന്നു ലക്ഷ്യ തോല്‍പ്പിച്ചത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ അസാധാരണമായ വേഗതയും കരുത്തും സംയോജിപ്പിച്ചുകൊണ്ടായിരുന്നു ലക്ഷ്യ വിജയം പിടിച്ചത്. 21- കാരനായ ലക്ഷ്യയുടെ കരിയറിലെ രണ്ടാം ബിഡബ്ലിയുഎഫ്‌ സൂപ്പർ 500 കിരീടമാണിത്. 2022-ലെ ഇന്ത്യ ഓപ്പണ്‍ ആണ് ലക്ഷ്യയുടെ കന്നി ബിഡബ്ലിയുഎഫ്‌ സൂപ്പർ 500 കിരീടം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശേഷം ലക്ഷ്യ വിജയിക്കുന്ന ആദ്യ ടൂര്‍ണമെന്‍റ് കൂടിയായിരുന്നു കാനഡ ഓപ്പണ്‍.

കാനഡ ഓപ്പണിലെ വിജയത്തോടെ ഈ വർഷം ബാഡ്‌മിന്‍റണില്‍ നിന്നും ഇന്ത്യയ്‌ക്കായി മെഡല്‍ നേടുന്ന രണ്ടാമത്തെ സിംഗിള്‍സ് താരമാവാനും ലക്ഷ്യ സെന്നിന് കഴിഞ്ഞു. മേയില്‍ നടന്ന മലേഷ്യ മാസ്‌റ്റേഴ്‌സിൽ വിജയിച്ച മലയാളി താരം എച്ച്എസ് പ്രണോയ്‌ ആണ് ലക്ഷ്യയ്‌ക്ക് മുന്നെ ബാഡ്‌മിന്‍റണ്‍ സിംഗിള്‍സില്‍ പ്രസ്‌തുത നേട്ടം സ്വന്തമക്കിയത്.

കാനഡ ഓപ്പണിലെ ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് വിജയിക്കാന്‍ ലക്ഷ്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കടുത്ത പോരാട്ടം നടത്തിയായിരുന്നു ലി ഷി ഫെങ് കീഴടങ്ങിയത്. സ്‌കോര്‍: 21-18, 22-20. ഈതോല്‍വിക്ക് കണക്ക് വീട്ടാനുറച്ചാവും ലി ഷി ഫെങ് വീണ്ടും ലക്ഷ്യയ്‌ക്കെതിരെ എത്തുക. ഇതോടെ യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യയ്‌ക്ക് കടുക്കുമെന്നുറപ്പ്.

സിന്ധുവിന് നിരാശ: വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പിവി സിന്ധു പരാജയപ്പെട്ടത്. ചൈനയുടെ ഗാവോ ഫാങ് ജീയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സമീപ കാലത്തായി മോശം ഫോമിലുള്ള സിന്ധു അടുത്തിടെ പുറത്ത് വന്ന ലോക റാങ്കിങ്ങില്‍ 15-ാം നമ്പറിലേക്ക് വീണിരുന്നു.

ലോക റാങ്കിങ്ങില്‍ 36-ാം സ്ഥാനക്കാരിയാണ് ഗാവോ ഫാങ് ജീ. സിന്ധുവിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ചൈനീസ് താരം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളികളില്ലാതെയാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോര്‍: 20-22, 13-21.

ALSO READ: കാനഡ ഓപ്പണ്‍ | ഇന്ത്യയ്‌ക്ക് അഭിമാനം; വിജയക്കൊടി പാറിച്ച് ലക്ഷ്യ സെന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.