ETV Bharat / sports

UEFA Europa League: ഫ്രഞ്ച് ക്ലബ് ടുലൂസിന് ലിവര്‍പൂളിന്‍റെ 'പഞ്ച്', തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ഇംഗ്ലീഷ് വമ്പന്മാര്‍

author img

By ETV Bharat Kerala Team

Published : Oct 27, 2023, 7:14 AM IST

Liverpool vs Toulouse: യൂറോപ്പ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ലീഗിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ഫ്രഞ്ച് ടീം ടുലൂസിനെ പരാജയപ്പെടുത്തി.

UEFA Europa League  Liverpool vs Toulouse  UEFA Europa League Group E Points Table  Diogo Jota  Darwin Núñez  Thijs Daling  യുവേഫ യൂറോപ്പ ലീഗ്  ലിവര്‍പൂള്‍ ടുലൂസ്  യൂറോപ്പ ലീഗ് ഫുട്‌ബോള്‍  യൂറോപ്പ ലീഗ് പോയിന്‍റ് പട്ടിക
UEFA Europa League

ലണ്ടന്‍ : യുവേഫ യൂറോപ്പ ലീഗില്‍ (UEFA Europa League) തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ലിവര്‍പൂള്‍ (Liverpool). ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ ടുലൂസിനെയാണ് (Toulouse) ഇംഗ്ലീഷ് വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിന്‍റെ വിജയം (Liverpool vs Toulouse Match Result).

നേരത്തെ, പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ എവര്‍ട്ടണെ (Everton) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആധികാരികമായി പരാജയപ്പെടുത്താന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നു. ഈ ജയത്തിറ്റ് മാറ്റ് ഒട്ടും കുറയാത്ത പ്രകടനമാണ് ടീം ആന്‍ഫീല്‍ഡില്‍ ടുലൂസിനെതിരെയും പുറത്തെടുത്തത്. ഫ്രഞ്ച് ക്ലബിനെതിരായ മത്സരത്തിന്‍റെ 9-ാം മിനിട്ടിലാണ് ആദ്യ ഗോളിന്‍റെ പിറവി.

ലിവര്‍പൂളിന് തിടക്കമൊന്നുമുണ്ടായിരുന്നില്ല. പന്ത് കൈവശം വച്ച് പതിയെ ഗോള്‍ വലയിലേക്ക് എത്താനായിരുന്നു അവരുടെ ശ്രമം. അതില്‍ റെഡ്‌സ് (The Reds) വിജയിക്കുകയും ചെയ്‌തു. ഡിയോഗോ ജോട്ടയാണ് (Diogo Jota) ആദ്യം ടുലൂസിന്‍റെ വലയില്‍ പന്തെത്തിച്ചത്.

യൂറോപ്പ ലീഗില്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും ജോട്ട സ്കോര്‍ ചെയ്യുന്ന എട്ടാമത്തെ ഗോളായിരുന്നു ഇത്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ നേടിയ ആദ്യ ഗോളിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ ആതിഥേയര്‍ക്കൊപ്പം പിടിക്കാന്‍ സന്ദര്‍ശകര്‍ക്കായി. തിജ്‌സ് ദലിങ്ങിലൂടെ (Thijs Daling) 16-ാം മിനിറ്റിലാണ് ടുലൂസ് സമനില പിടിച്ചത്.

എന്നാല്‍, പിന്നീട് ടുലൂസിനെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമാണ് ലിവര്‍പൂള്‍ നടത്തിയത്. 30-ാം മിനിറ്റില്‍ വാട്ടാരു എന്‍ഡോ (Wataru Endo) ലിവര്‍പൂളിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡാര്‍വിന്‍ നൂന്യസ് (Darwin Núñez) 34-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ ആദ്യ പകുതി 3-1 എന്ന സ്കോര്‍ലൈനിലാണ് ലിവര്‍പൂള്‍ അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ റായന്‍ ഗ്രെവാന്‍ബെര്‍ച്ചിലൂടെയാണ് ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ പിറന്നത്. 65-ാം മിനിറ്റിലായിരുന്നു ടുലൂസിന്‍റെ ഗോള്‍ വലയിലേക്ക് പന്ത് എത്തിയത്. 70-ാം മിനിറ്റില്‍ ഗ്രെവാന്‍ബെര്‍ച്ചിനെ പിന്‍വലിച്ച് സൂപ്പര്‍ താരം മുഹമ്മദ് സലായെ ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് (Jürgen Klopp) കളത്തിലിറക്കി.

സലായിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. കോഡി ഗാപ്‌കോയുടെ അസിസ്റ്റില്‍ നിന്നും ഇഞ്ചുറി ടൈമിലാണ് സലാ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ലിവര്‍പൂളിനായി. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ടുലൂസ്.

Also Read : UEFA Champions League: എസി മിലാനെ തകർത്തെറിഞ്ഞ് പിഎസ്‌ജിയുടെ തിരിച്ചുവരവ്; ഡോർട്‌മുണ്ടിനോട് തോറ്റ് ന്യൂകാസിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.