ETV Bharat / sports

ഹൃദയം നിറഞ്ഞ് മോൺഫിൽസും സ്വിറ്റോലിനയും; ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ടെന്നീസ് ദമ്പതികള്‍

author img

By

Published : May 16, 2022, 11:30 AM IST

ഈ വര്‍ഷം ഒക്‌ടോബറില്‍ തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി സ്വിറ്റോലിന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.

Tennis players Gael Monfils Elina Svitolina expecting their first child in October  Gael Monfils  Elina Svitolina  ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ഗെയ്ൽ മോൺഫിൽസും എലീന സ്വിറ്റോലിനയും  ഗെയ്ൽ മോൺഫിൽസ്  എലീന സ്വിറ്റോലിന
ഹൃദയം നിറഞ്ഞ് മോൺഫിൽസും സ്വിറ്റോലിനയും; ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ടെന്നീസ് ദമ്പതികള്‍

പാരീസ്: ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ടെന്നീസ് ദമ്പതികളായ ഗെയ്ൽ മോൺഫിൽസും എലീന സ്വിറ്റോലിനയും. ഈ വര്‍ഷം ഒക്‌ടോബറില്‍ തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി 27 കാരിയായ സ്വിറ്റോലിന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.

മോൺഫിൽസിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്വിറ്റോലിന ഇക്കാര്യം ആരാധകരെ അറിയിച്ചിത്. 35 കാരനായ മോൺഫിൽസ് സ്വിറ്റോലിനയെ പിന്നിൽ നിന്ന് ഊഷ്മളമായി ആലിംഗനം ചെയ്യുന്നതാണ് ചിത്രം.

"സ്‌നേഹവും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഒക്‌ടോബറിൽ ഞങ്ങൾ ഒരു പെൺകുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്." എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇതേ ചിത്രം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മോൺഫിൽസും പങ്കുവെച്ചിട്ടുണ്ട്.

also read: ഇറ്റാലിയന്‍ ഓപ്പണ്‍: ഒൻസ് ജാബ്യുറിന് അടിപതറി; കിരീടം നിലനിര്‍ത്തി ഇഗാ സ്വിറ്റെക്

2021 ഫെബ്രുവരിയിലാണ് ഫ്രഞ്ച് താരമായ മോൺഫിൽസും യുക്രൈന്‍ താരമായ സ്വിറ്റോലിനയും വിവാഹിതരാവുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്വിറ്റോലിന ടെന്നീസിൽ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.