ETV Bharat / sports

സമ്മര്‍വിന്‍ഡോ ട്രാന്‍സ്‌ഫറില്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ വാരിയെറിഞ്ഞത് 18,000 കോടി

author img

By

Published : Sep 2, 2022, 10:34 PM IST

യൂറോപ്പിലെ മറ്റ് പ്രമുഖ ലീഗുകളായ ലാ ലിഗ, സീരി എ, ബുണ്ടസ്‌ലിഗ, ലീഗ് 1 എന്നിവയിലെ ടീമുകളേക്കാള്‍ ഏറ്റവും കൂടുതല്‍ തുകയാണ് പ്രീമിയര്‍ ലീഗ് ടീമുകള്‍ ചെലവിട്ടത്

പ്രീമിയര്‍ ലീഗ് ട്രാന്‍സ്‌ഫര്‍ റെക്കോഡ്  പ്രീമിയര്‍ ലീഗ്  സമ്മര്‍വിന്‍ഡോ ട്രാന്‍സ്‌ഫര്‍  സമ്മര്‍വിന്‍ഡോ ട്രാന്‍സ്‌ഫര്‍ തുക  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  summer window transfer  summer window transfer premier league  summer window premier league Record  English Premier League
സമ്മര്‍വിന്‍ഡോ ട്രാന്‍സ്‌ഫറില്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ വാരിയെറിഞ്ഞത് 18,000 കോടി

ലണ്ടന്‍ : പ്രീമിയർ ലീഗ് ക്ലബ്ബുകൾ സമ്മർ ജാലകത്തിൽ താരങ്ങളെ ടീമിലെത്തിക്കാന്‍ ചെലവിട്ടത് റെക്കോര്‍ഡ് തുക. കഴിഞ്ഞ ദിവസം അവസാനിച്ച സമ്മര്‍ വിന്‍ഡോ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ 1.9 ബില്യൺ പൗണ്ട് (18000 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാണ് പല ടീമുകളും താരങ്ങളെ ടീമിലെത്തിച്ചതെന്ന് ഡെലോയിറ്റിന്റെ സ്പോർട്‌സ് ബിസിനസ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്‌തു. 2017-18 സീസണിലെ 1.4 ബില്ല്യൺ എന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം പഴങ്കഥയായത്. ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസത്തില്‍ ഒന്‍പതോളം ക്ലബ്ബുകള്‍ 100 മില്യണിലധികം പൗണ്ട് ചെലവഴിച്ചിരുന്നു.

ലാ ലിഗ, സീരി എ, ബുണ്ടസ്‌ലിഗ, ലീഗ് 1 എന്നിവയേക്കാള്‍ ഏറ്റവുമധികം തുക ഇത്തവണ താരങ്ങളെ സ്വന്തമാക്കാന്‍ ചെലവഴിച്ചത് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ്. ചെല്‍സിയാണ് കൂടുതല്‍ തുക ചെലവഴിച്ച പ്രീമിയര്‍ ലീഗ് ടീം. പ്രീമിയർ ലീഗ് ചരിത്രത്തില്‍ ഒരു ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ മറ്റേതൊരു ക്ലബ്ബിനേക്കാളും വലിയ തുകയാണ് ഇപ്രാവശ്യം ചെല്‍സി ചെലവഴിച്ചത്. കൂടാതെ സിംഗിള്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ 21 കളിക്കാരെ സ്വന്തമാക്കി നോട്ടിങ്‌ഹാം ഫോറസ്‌റ്റും ഇപ്രാവശ്യം പുതിയ റെക്കോര്‍ഡ് സൃഷ്‌ടിച്ചു. ട്രാൻസ്‌ഫർ വിന്‍ഡോയുടെ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് സര്‍പ്രൈസ് നീക്കമാണ് പല ടീമുകളും നടത്തിയത്.

  • #Big5 league clubs spent altogether EUR 4.5bn on new signings over the current transfer window – 52% more than a year ago. The English Premier Leagues’ EUR 2.2bn gross spend is almost the same amount that all the clubs in the other four top leagues combined spent.#PremierLeague pic.twitter.com/VtqnNWdGM0

    — Football Benchmark (@Football_BM) September 2, 2022 " class="align-text-top noRightClick twitterSection" data=" ">

സര്‍പ്രൈസ് നീക്കവുമായി ടീമുകള്‍ : ചെല്‍സി സ്വിറ്റ്സർലൻഡിന്‍റെ മധ്യനിരതാരം ഡെന്നിസ് സക്കരിയ, ഔബാമയങ് എന്നിവരെ തട്ടകത്തിലെത്തിച്ചു. സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നാണ് ഔബമായങ്ങ് ചെല്‍സിയിലേക്ക് എത്തിയത്. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനായി കളിച്ചിട്ടുള്ള താരം കൂടിയായ ഔബാമയെ 14 ദശലക്ഷം യൂറോയ്‌ക്കാണ് ചെല്‍സി റാഞ്ചിയത്.

ഫ്രഞ്ച് പ്രതിരോധ താരം വെസ്ലി ഫൊഫാനയ്‌ക്കായാണ് ചെല്‍സി സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ തുക ചെലവഴിച്ചത്. ലെസ്റ്ററിൽ നിന്ന് വെസ്ലി ഫൊഫാനയെ ടീമിലെത്തിക്കാന്‍ 70 മില്യൺ പൗണ്ടാണ് ചെല്‍സി ചെലവഴിച്ചത്.

ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം ലിവര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസില്‍ നിന്നും ആര്‍തര്‍ മെലോയെ ആണ് ടീമിലെത്തിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്‍റെ സ്വിസ് പ്രതിരോധതാരം മാനുവല്‍ അകാഞ്ജിയെ ആണ് സ്വന്തമാക്കിയത്. 157 കോടി രൂപയ്‌ക്ക് അഞ്ച് വര്‍ഷത്തെ കരാറിലാണ് അകാഞ്ജിയയെ സിറ്റി ടീമിലെത്തിച്ചത്.

മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് റെക്കോര്‍ഡ് തുകയ്‌ക്കാണ് ബ്രസീലിയൻ താരം ആന്‍റണി മാത്യുസ് സാന്റോസിനെ സ്വന്തമാക്കിയത്. ഡെഡ്‍ലൈന്‍ ഡേ സൈനിങില്‍ 82 മില്യണ്‍ പൗണ്ടാണ് അജാക്സ്‌ താരത്തിനായി യുണൈറ്റഡ് ചെലവിട്ടത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ നാലാമത്തെ വലിയ ട്രാൻസ്‌ഫറാണ് ഇത്.

ചരിത്രം കുറിച്ച് നോട്ടിങ്‌ഹാം ഫോറസ്‌റ്റ് : സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ 21 താരങ്ങളെയാണ് നോട്ടിങ്‌ഹാം ഫോറസ്‌റ്റ് ടീമിലെത്തിച്ചത്. 1999 ന് ശേഷം ആദ്യമായി പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ താരങ്ങള്‍ക്കായി 126 ദശലക്ഷം പൗണ്ടാണ് ചെലവഴിച്ചത്. പ്രീമിയര്‍ ലീഗില്‍ സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ഉടൻ തന്നെ ഏതെങ്കിലും ക്ലബ്ബ് 100 മില്യൺ പൗണ്ട് ചെലവഴിച്ചതായി ഡിലോയിറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇത് മൂന്നാം തവണ മാത്രമാണ്.

  • "Premier League clubs spent £1.92bn" 💸

    Should football be embarrassed about how much money is now being spent on player transfers? 💭pic.twitter.com/AWxKG32F6F

    — Sky Sports Football (@SkyFootball) September 2, 2022 " class="align-text-top noRightClick twitterSection" data=" ">

പോയിന്‍റ് പട്ടികയില്‍ മുന്നില്‍ ആഴ്‌സണല്‍ : ലീഗില്‍ ആദ്യ അഞ്ച് റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 15 പോയിന്‍റുമായി ആഴ്‌സണലാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി 13 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ തുക ചെലവഴിച്ച ചെല്‍സി പത്താം സ്ഥാനത്താണ്.

ഗോളടിച്ചുകൂട്ടി ഹാലന്‍ഡ് : ഗോള്‍വേട്ടക്കാരില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്നേറ്റനിര താരം എര്‍ലിങ് ഹാലൻഡാണ് മുന്നില്‍. 5 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകളാണ് ഹാലന്‍ഡ് ഇതുവരെ അടിച്ചുകൂട്ടിയത്. ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്ന് ഈ സീസണിലാണ് ഹാലന്‍ഡ് സിറ്റിയിലേക്ക് ചേക്കേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.