ETV Bharat / sports

റൊണാള്‍ഡോ മൂന്നാം തവണയും വിവാഹിതനാവുന്നു; സന്തോഷം പങ്കുവച്ച് കാമുകി സെലിന ലോക്ക്‌സ്

author img

By

Published : Jan 13, 2023, 5:53 PM IST

ബ്രസീലിയൻ മോഡലും ബിസിനസ് വുമണുമായ സെലിന ലോക്ക്‌സുമായി ഏഴ്‌ വര്‍ഷമായി ഡേറ്റിങ്ങിലാണ് ബ്രസീലിയൻ മുൻ സൂപ്പർ താരം റൊണാള്‍ഡോ നസാരിയോ.

ronaldo nazario engagement  ronaldo nazario s girlfriend Celina Locks  Celina Locks announces engagement  റൊണാള്‍ഡോ നസാരിയോ  റൊണാള്‍ഡോ നസാരിയോ വിവാഹിതനാവുന്നു  സെലിന ലോക്ക്‌സ്  റൊണാള്‍ഡോ
റൊണാള്‍ഡോ മൂന്നാം തവണയും വിവാഹിതനാവുന്നു

ബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ മൂന്നാം തവണയും വിവാഹിതനാവുന്നു. കരീബിയന്‍ യാത്രയ്‌ക്കിടെ കാമുകി സെലിന ലോക്ക്‌സിനോട് 46കാരനായ റൊണാള്‍ഡോ വിവാഹാഭ്യാര്‍ഥന നടത്തി. റൊണാള്‍ഡോ അണിയിച്ച മോതിരം പ്രദര്‍ശിപ്പിച്ചുകൊണ്ട് 32കാരിയായ സെലിന ലോക്ക്‌സ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'അതെ, എനിക്ക് സമ്മതമാണ്, ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു' എന്നാണ് ചിത്രത്തോടൊപ്പം സെലിന എഴുതിയിരിക്കുന്നത്. നാല് ഹൃദയങ്ങളുടെ ഇമോജികളോടൊപ്പം 'നിന്നെ സ്‌നേഹിക്കുന്നു'വെന്ന് ചിത്രത്തിന് മറുപടിയായി റൊണാള്‍ഡോയും എത്തിയിട്ടുണ്ട്.

ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആദ്യമെത്തിയവരുടെ കൂട്ടത്തില്‍ റൊണാള്‍ഡോയുടെ ആദ്യ ഭാര്യയും ബ്രസീലിന്‍റെ മുന്‍ താരവുമായ മിലേന്‍ ഡോമിങ്കസുമുണ്ട്. നാല് വര്‍ഷം നീണ്ടു നിന്ന ഡോമിങ്കസുമായുള്ള റൊണാള്‍ഡോയുടെ വിവാഹ ബന്ധം 2003 സെപ്‌റ്റംബറിലാണ് അവസാനിക്കുന്നത്. ഇരുവരുടേയും ബന്ധത്തിലുണ്ടായ മകന്‍ ഇപ്പോള്‍ 22 വയസുള്ള ഡീജെ ആണ്.

തുടര്‍ന്ന് 2005 ഫെബ്രുവരിയിൽ മോഡൽ ഡാനിയേല സിക്കരെല്ലിയെ താരം വിവാഹം ചെയ്‌തിരുന്നു. മുന്‍ പങ്കാളികളുമായി വിവാഹമോചനം നേടാതിരുന്നതിനാല്‍ ഈ വിവാഹം നിയമപരമായിരുന്നില്ല. വെറും മൂന്ന് മാസം മാത്രമായിരുന്നു ഈ ബന്ധത്തിന്‍റെ ആയുസ്.

റൊണാൾഡോ തന്നോട് അവിശ്വസ്തത കാണിച്ചതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ഡാനിയേല പിന്നീട് അവകാശപ്പെട്ടിരുന്നു. പിന്നീട് 2008ലാണ് താരം വീണ്ടും വിവാഹിതനാവുന്നത്. എഞ്ചിനീയറിങ്‌ വിദ്യാർഥിയായ മരിയ ബിയാട്രിസ് ആന്‍റണിയായിരുന്നു വധു. ഏഴ് വർഷം നീണ്ടുനിന്ന ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മരിയ സോഫിയ, മരിയ ആലീസ് എന്നിങ്ങനെ രണ്ട് പെണ്‍മക്കളുമുണ്ട്.

അതേസമയം കഴിഞ്ഞ ഏഴ് വർഷമായി റൊണാൾഡോ ബ്രസീലിയൻ മോഡലും ബിസിനസ് വുമണുമായ സെലിനയുമായി ഡേറ്റിങ്ങിലാണ്.

ALSO READ: 'ഒരു ട്വിംഗോയ്ക്കായാണ് നീ ഒരു ഫെരാരി വിറ്റത്'; പീക്വെയെ കൊട്ടി ഷാക്കിറ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.