ETV Bharat / sports

PV Sindhu And Carolina Marin തമ്മിലടിച്ച് സിന്ധുവും മാരിനും; മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത് അമ്പയര്‍- വീഡിയോ

author img

By ETV Bharat Kerala Team

Published : Oct 22, 2023, 4:34 PM IST

PV Sindhu and Carolina Marin heated argument  PV Sindhu  Carolina Marin  Denmark Open Super 750 Badminton  Denmark Open  ഡെന്മാ‍ർക്ക് ഓപ്പൺ  പിവി സിന്ധു  കരോലിന മാരിന്‍
PV Sindhu and Carolina Marin involved in heated argument

PV Sindhu and Carolina Marin involved in heated argument : ഡെന്മാ‍ർക്ക് ഓപ്പണിനിടെ (Denmark Open) വാക് പോര് നടത്തി ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്‍റെ കരോലിന മാരിനും.

ഒഡൻസ്: ഡെന്മാ‍ർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്‍റണ്‍ (Denmark Open Super 750 Badminton) ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ സ്പെയിനിന്‍റെ കരോലിന മാരിനോട് (Carolina Marin) ഇന്ത്യയുടെ പിവി സിന്ധു തോല്‍വി (PV Sindhu) വഴങ്ങിയിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തെ ലോക ആറാം നമ്പറായ കരോലിന മാരിന്‍ തോല്‍പ്പിച്ചത്. മത്സരത്തിനിടെ ഇരുവരും തമ്മിലടിച്ചതോടെ മോശം പെരുമാറ്റത്തിന് അമ്പയര്‍ക്ക് മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു (PV Sindhu and Carolina Marin involved in heated argument).

ലോക 12-ാം നമ്പറായ സിന്ധുവും മാരിനും തമ്മിലുള്ള സൗഹൃദം നേരത്തെ ഏറെ ആഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ ഡെന്മാ‍ർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്‍റണിന്‍റെ സെമി ഫൈനലില്‍ തുടക്കം മുതല്‍ക്ക് തന്നെ ഇരുവരും തമ്മില്‍ വാക്‌പോര് നടത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. മത്സരത്തിന്‍റെ ആദ്യ സെറ്റ് കരോലിന മാരിന്‍ സ്വന്തമാക്കിയിരുന്നു.

ഈ സെറ്റ് പൂര്‍ത്തിയാവും മുമ്പ് സ്‌പാനിഷ് താരത്തിന് രണ്ട് തവണയാണ് അമ്പയര്‍ക്ക് താക്കീത് നല്‍കേണ്ടി വന്നത്. ഏറെ ഒച്ച ഉയര്‍ത്തിയുള്ള അതിരുവിട്ട ആഘോഷ പ്രകടനത്തിനായിരുന്നു കരോലിന മാരിന് അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയത്. ഗംഭീര തിരിച്ചുവരവ് നടത്തിയ സിന്ധു രണ്ടാം സെറ്റ് പിടിച്ചു.

ഇതോടെ മത്സരം നിര്‍ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഇരുവരും തമ്മിലുള്ള പോര് ഇരട്ടിക്കുകയും ചെയ്‌തു. സെര്‍വ് സ്വീകരിക്കാന്‍ സമയമെടുത്തതിന് സിന്ധുവിന് അമ്പയറുടെ താക്കീതും ലഭിച്ചു. ഇതിന് അമ്പയര്‍ക്ക് സിന്ധു മറുപടി നല്‍കുകയും ചെയ്‌തിരുന്നു. കൂടുതല്‍ ഒച്ച വയ്ക്കരുതെന്ന് നിങ്ങൾ മാരിനോട് പറഞ്ഞിട്ട് അവള്‍ അനുസരിച്ചിരുന്നില്ലല്ലോ, അതിനാല്‍ അതേക്കുറിച്ച് അവിടെ ചോദിക്കുമ്പോഴേക്കും സെര്‍വ് സ്വീകരിക്കാന്‍ താന്‍ തയ്യാറാവാം എന്നായിരുന്നു സിന്ധുവിന്‍റെ മറുപടി.

ഒടുവില്‍ സിന്ധുവിന്‍റെ കോര്‍ട്ടില്‍ വീണ ഷട്ടിൽ എടുക്കാൻ മാരിന്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ പരസ്യമായ വാക്‌പോര് നടത്തിയത്. സിന്ധുവിന്‍റെ റിട്ടേണ്‍ നെറ്റിലിടിച്ചതോടെ ഷട്ടില്‍ താരത്തിന്‍റെ കോര്‍ട്ടില്‍ തന്നെ വീഴുകയായിരുന്നു. ഷട്ടില്‍ മാരിന് നല്‍കാന്‍ സിന്ധു ഒരുങ്ങി. എന്നാല്‍ നെറ്റിനടിയിലൂടെ സ്‌പാനിഷ് താരം ഷട്ടിലെടുത്തു. ഇതില്‍ പ്രകോപിതയായ സിന്ധു മാരിനോട് കോര്‍ത്തു.

ഇതോടെയാണ് ഇരു താരങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്. തര്‍ക്കത്തിന് ചൂടേറിയതോടെ ചെയർ അമ്പയർ രണ്ട് കളിക്കാർക്കും മഞ്ഞ കാർഡ് നൽകി. തുടര്‍ന്ന് സിന്ധുവിന്‍റെ കോർട്ടിലുള്ള ഷട്ടില്‍ എടുക്കാന്‍ വരരുതെന്ന് മാരിന് താക്കീത് നല്‍കുകയും ചെയ്തു. അതേസമയം ഒരു മണിക്കൂർ 13 മിനിട്ടാണ് ഇരുവരും തമ്മിലുള്ള പോരാട്ടം നീണ്ടു നിന്നത്. സ്കോർ: 18-21, 21-19, 7-21. ആദ്യ രണ്ട് സെറ്റുകളിലും മികച്ച രീതിയില്‍ കളിച്ച സിന്ധുവിന് മൂന്നാം സെറ്റില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടർച്ചയായ അഞ്ചാം തവണയാണ് സിന്ധു മാരിനോട് പരാജയപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.