ETV Bharat / sports

'കോട്ട കെട്ടി' ആസ്റ്റണ്‍ വില്ല, 'പാടുപെട്ട്' മാഞ്ചസ്റ്റര്‍ സിറ്റി; വില്ലാ പാര്‍ക്കില്‍ ചാമ്പ്യന്മാര്‍ വീണു

author img

By ETV Bharat Kerala Team

Published : Dec 7, 2023, 7:07 AM IST

Aston Villa vs Manchester City Result: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് തോല്‍വി. നിലവിലെ ചാമ്പ്യന്‍മാര്‍ സീസണില്‍ തോല്‍വി അറിയുന്ന മൂന്നാം മത്സരം. ആസ്റ്റണ്‍ വില്ല സിറ്റിയെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്.

Premier League  Aston Villa vs Manchester City  Aston Villa vs Manchester City Match Result  Leon Bailey  Manchester City Points In Premier League  Aston Villa In Premier League Points Table  പ്രീമിയര്‍ ലീഗ്  ആസ്റ്റണ്‍ വില്ല മാഞ്ചസ്റ്റര്‍ സിറ്റി  ലിയോണ്‍ ബെയിലി ആസ്റ്റണ്‍ വില്ല  പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടിക
Aston Villa vs Manchester City Result

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) മാഞ്ചസ്റ്റര്‍ സിറ്റിയെ (Manchester City) വീഴ്‌ത്തി ആസ്റ്റണ്‍ വില്ല (Aston Villa). വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്. ലിയോണ്‍ ബെയിലി (Leon Bailey) നേടിയ ഗോളാണ് ആസ്റ്റണ്‍ വില്ലയ്‌ക്ക് ജയമൊരുക്കിയത് (Aston Villa vs Manchester City Match Result).

സീസണില്‍ ആസ്റ്റണ്‍ വില്ലയുടെ പത്താം ജയമാണിത്. ഇതോടെ 32 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനും അവര്‍ക്ക് സാധിച്ചു. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ സിറ്റി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കും വീണിട്ടുണ്ട് (Premier League Points Table).

അവസാന മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് സമനില വഴങ്ങിയ പെപ്പ് ഗ്വാര്‍ഡിയോളെയും സംഘവും വില്ല പാര്‍ക്കില്‍ ജയം മാത്രം മുന്നില്‍ കണ്ടാണ് പന്ത് തട്ടാനിറങ്ങിയത്. 3-2-4-1 ഫോര്‍മേഷനിലായിരുന്നു സിറ്റി പരിശീലകന്‍ താരങ്ങളെ അണിനിരത്തിയത്. മറുവശത്ത് 4-4-1-1 ഫോര്‍മേഷനിലായിരുന്നു ഉനായ് എമെറി (Unai Emery) തന്ത്രങ്ങള്‍ മെനഞ്ഞത്.

ജയിക്കാനുറച്ചിറങ്ങിയ സിറ്റിയെ തുടക്കം മുതല്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ആസ്റ്റണ്‍ വില്ല തങ്ങളുടെ സ്വന്തം തട്ടകത്തില്‍ കാഴ്‌ചവെച്ചത്. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ആസ്റ്റണ്‍ വില്ല സിറ്റി ഗോള്‍മുഖത്ത് പ്രകമ്പനം തീര്‍ത്തു. എഡേര്‍സണിന്‍റെ മികവിലാണ് ഈ സമയങ്ങളില്‍ ഗോള്‍ വഴങ്ങാതെ അവര്‍ രക്ഷപ്പെട്ടത്.

തുടര്‍ന്നും ഗോളിനായുള്ള ശ്രമങ്ങള്‍ ആസ്റ്റണ്‍ വില്ല തുടര്‍ന്നുകൊണ്ടേയിരുന്നു. മറുവശത്ത്, നിരവധി അവസരങ്ങള്‍ മെനയാന്‍ സിറ്റിക്ക് സാധിച്ചതുമില്ല. അതോടൊപ്പം കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്കായതുമില്ല. ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ആതിഥേയര്‍ക്കായിരുന്നു.

ആദ്യ പകുതിക്ക് സമാനം തന്നെയായിരുന്നു രണ്ടാം പകുതിയും. സിറ്റിയുടെ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി ആസ്റ്റണ്‍ വില്ലയുടെ ആക്രമണങ്ങള്‍. അതിന് മറുപടി നല്‍കാന്‍ സിറ്റി നന്നേ പാടുപെടുന്നുണ്ടായിരുന്നു.

മത്സരത്തിന്‍റെ 74-ാം മിനിറ്റിലാണ് ലിയോണ്‍ ബെയിലി ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ നേടുന്നത്. യൂറി ടിലെമാന്‍സിന്‍റെ (Youri Tielemans) അസിസ്റ്റില്‍ നിന്നായിരുന്നു ഗോളിന്‍റെ പിറവി. ഒരു ഗോള്‍ വഴങ്ങിയതിന് പിന്നാലെ സിറ്റിയുടെ കളിശൈലിയിലും മാറ്റം വന്നു.

പന്ത് കൈവശം വച്ച് കളിക്കാനായെങ്കിലും ആസ്റ്റണ്‍വില്ലയൊരുക്കിയ പ്രതിരോധകോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല. മത്സരത്തില്‍ ആകെ രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു സിറ്റിയ്‌ക്ക് ആസ്റ്റണ്‍വില്ലയുടെ ഗോള്‍ പോസ്റ്റിലേക്ക് പായിക്കാന്‍ സാധിച്ചത്.

Also Read : 'യൂറോപ്പിന്‍റെ ഗോള്‍ഡന്‍ ബോയ്‌'; പുരസ്‌കാര നിറവില്‍ ജൂഡ് ബെല്ലിങ്‌ഹാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.