ETV Bharat / sports

Tennis | റാഫേൽ നദാൽ ഇന്ത്യൻ വെൽസ് ഓപ്പൺ സെമിയിൽ

author img

By

Published : Mar 18, 2022, 11:14 AM IST

ജയത്തോടെ സീസണിലെ തന്‍റെ തുടർച്ചയായ 19-ാം വിജയം സ്വന്തമാക്കി റാഫേൽ നദാൽ.

INDIAN WELLS OPEN 2022  Tennis | റാഫേൽ നദാൽ ഇന്ത്യൻ വെൽസ് ഓപ്പൺ സെമിയിൽ  Nadal beats Kyrgios in 3 sets at Indian Wells, goes to 19-0  തുടർച്ചയായ 19-ാം വിജയം സ്വന്തമാക്കി റാഫേൽ നദാൽ.  Rafael Nadal won for the 19th time in a row  Rafeal Nadal vs nick Kyrgios  Rafael Nadal in the semifinals of the Indian Wells Open  നദാൽ കിർഗിയോസിനെ തോൽപിച്ചു
Tennis | റാഫേൽ നദാൽ ഇന്ത്യൻ വെൽസ് ഓപ്പൺ സെമിയിൽ

കാലിഫോർണിയ: ഇന്ത്യൻ വെൽസ് ഓപ്പണിന്‍റെ സെമിയിൽ പ്രവേശിച്ച് റാഫേൽ നദാൽ. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ 7-6, 5-7, 6-4 എന്ന സ്‌കോറിനാണ് സ്‌പാനിഷ് താരം മറികടന്നത്. ജയത്തോടെ സീസണിലെ തന്‍റെ തുടർച്ചയായ 19-ാം വിജയം സ്വന്തമാക്കി റാഫേൽ നദാൽ.

ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് 21-ാം ഗ്രാൻഡ് സ്ലാം കിരീടം നേടിയ നദാൽ, കിർഗിയോസുമായി ഒമ്പത് തവണ ഏറ്റുമുട്ടിയതിൽ തന്‍റെ ആറാം വിജയമാണ് നേടിയത്.

ആദ്യ ഗെയിമിൽ നദാലിനെ ബ്രേക്ക് ചെയ്‌ത കിർഗിയോസ് 2-1 ന് ലീഡെടുത്തു. തിരിച്ചടിച്ച നദാൽ 5-5 എന്ന നിലയിൽ എത്തിച്ചു. കിർഗിയോസിന്‍റെ പിഴവുകൾ മുതലെടുത്ത നദാൽ ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ശക്‌തമായി തിരിച്ചടിച്ച കിർഗിയോസ് 4-3 ന്‍റെ ലീഡ് നേടി. അവസാന ഗെയിമിൽ ഒരു ഗംഭീര ബാക്ക്‌ഹാൻഡ് വോളിയിലൂടെ 7-5 ന് സെറ്റ് നേടിയ കിർഗിയോസ് കാണികളെ ആവേശത്തിലാക്കി.

മൂന്നാം സെറ്റിന്‍റെ തുടക്കത്തിൽ കിർഗിയോസിനെ ബ്രേക്ക് ചെയ്‌ത നദാൽ 4-3 ന് ലീഡ് നേടുകയും ചെയ്‌തു. ഒരു ഓവർഹെഡ് സ്‌മാഷിലൂടെ സെറ്റും മത്സരവും സ്വന്തം പേരിലാക്കി നദാൽ.

ഇന്ത്യൻ വെൽസിൽ നദാലിന് തന്‍റെ നാലാം കിരീടം നേടാനായാൽ, 21 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ നദാലിന് 37 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ മാസ്റ്റേഴ്‌സ് 1000 കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ചിനൊപ്പമെത്താം.

നിലവിലെ ചാമ്പ്യനായ ബ്രിട്ടീഷ് താര കാമറൂൺ നോറിയെ അട്ടിമറിച്ചെത്തുന്ന സ്‌പാനിഷ് കൗമാരതാരം കാർലോസ് അൽകാരാസാണ് സെമിയിൽ നദാലിന്‍റെ എതിരാളി.

ALSO READ: All England Open | ലോക മൂന്നാം നമ്പറിനെ തകർത്ത് സെൻ ക്വാർട്ടറിൽ, സിന്ധുവും സൈനയും പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.