ETV Bharat / sports

'യുവ തലമുറ വളരട്ടെ'; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിസിലും പങ്കെടുക്കില്ലെന്ന് മേരി കോം

author img

By

Published : Mar 6, 2022, 8:06 PM IST

'ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ പങ്കെടുക്കും'

Mary Kom to skip World Championships  Mary Kom to skip World Championships, Asian Game  ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിസിലും പങ്കെടുക്കില്ലെന്ന് മേരി കോം  മേരി കോം  ലോക ബോക്‌സിങ് ചാമ്പ്യൻഷിൽ നിന്ന് പിൻമാറി മേരികോം
'യുവ തലമുറ വളരട്ടെ'; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിസിലും പങ്കെടുക്കില്ലെന്ന് മേരി കോം

ന്യൂഡൽഹി : തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കുന്ന ഐബിഎ എലൈറ്റ് വനിതാ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും, 2022 ലെ ഏഷ്യൻ ഗെയിസ് ട്രയൽസിലും പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം എംസി മേരി കോം. യുവതലമുറയ്‌ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രധാന ടൂർണമെന്‍റുകളിൽ നിന്ന് താരത്തിന്‍റെ പിൻമാറ്റം.

എന്നാൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ താൻ പങ്കെടുക്കുമെന്നും താരം വ്യക്‌തമാക്കി. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മേരി കോം പറഞ്ഞു. വനിതാ ലോക ചാമ്പ്യൻഷിപ്പിന്‍റെ 12 വിഭാഗങ്ങളിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.

ALSO READ: IPL 2022 | ക്രിക്കറ്റ് പൂരത്തിന് മാർച്ച് 26 ന് തുടക്കം ; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടും

അതേസമയം യുവ ബോക്‌സർമാർക്ക് വഴിയൊരുക്കുന്നത് മേരികോമിലെ യഥാർഥ ചാമ്പ്യനെയാണ് തുറന്നുകാട്ടുന്നതെന്ന് ബോക്സിങ് ഫെഡറേഷൻ ഓഫ് പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ ബോക്‌സിംഗിന്‍റെ ദീപശിഖ വഹിക്കുന്ന മേരി കോമിന്‍റെ തീരുമാനത്തെ പൂർണമായും മാനിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.