ETV Bharat / sports

Leagues cup inter miami മെസി വന്നു, കപ്പും വന്നു: ലീഗ്‌സ് കപ്പ് ഇന്‍റര്‍ മയാമിക്ക്, കിരീട നേട്ടം ഷൂട്ടൗട്ടില്‍

author img

By

Published : Aug 20, 2023, 9:18 AM IST

Updated : Aug 20, 2023, 10:01 AM IST

Inter Miami Wins Leagues Cup : ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പൂട്ടി ഇന്‍റര്‍ മയാമി. ലയണല്‍ മെസിയുടെയും സംഘത്തിന്‍റെയും ജയം ഷൂട്ടൗട്ടില്‍ 10-9 എന്ന സ്‌കോറിന്.

Leagues cup Final  Inter Miami  Leagues cup Final Inter Miami Beat Nashville  Nashville  Lionel Messi  Lionel Messi Goal In Leagues Cup Final  ലീഗ്‌സ് കപ്പ്  ഇന്‍റര്‍ മയാമി  നാഷ്‌വെല്ല  ലയണല്‍ മെസി
Leagues cup Final

ബെന്‍റൺ അവന്യൂ: ലീഗ്‌സ് കപ്പില്‍ മുത്തമിട്ട് ഇന്‍റര്‍ മയാമി (Inter Miami Wins Leagues Cup). ഫൈനലില്‍ നാഷ്‌വില്ലയെ (Nashville) പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. ഷൂട്ടൗട്ടില്‍ 10-9 എന്ന സ്‌കോറിനാണ് മെസിയുടെയും സംഘത്തിന്‍റെയും ജയം.

ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചിരുന്നു. ലയണല്‍ മെസിയുടെ സൂപ്പര്‍ ഗോളില്‍ (Leagues Cup Final Lionel Messi Goal ) ഇന്‍റര്‍ മയാമിയാണ് ആദ്യം ലീഡ് പിടിച്ചത്. ഫാഫ പിക്കോൾട്ടിലൂടെയാണ് (Fafa Picault) നാഷ്‌വില്ല സമനില പിടിച്ചത്.

തുടര്‍ന്ന്, ഇരു കൂട്ടര്‍ക്കും ലീഡുയര്‍ത്താനാകാതെ പോയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ മയാമിക്കായി ആദ്യ കിക്കെടുത്ത മെസിക്ക് അവസരം മുതലെടുക്കാന്‍ കഴിഞ്ഞിരുന്നു. ക്ലബ് ചരിത്രത്തില്‍ ഇന്‍റര്‍ മയാമിയുടെ ആദ്യത്തെ കിരീടമാണിത് (Inter Miami First Title).

കലാശപ്പോരാട്ടത്തിന്‍റെ 23-ാം മിനിട്ടില്‍ തന്നെ നാഷ്‌വില്ലയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിലെത്താന്‍ ഇന്‍റര്‍ മയാമിക്ക് സാധിച്ചിരുന്നു. ലയണല്‍ മെസിയുടെ ഒരു തകര്‍പ്പന്‍ ഗോളിലൂടെയാണ് (Messi Goal Against Nashville) ഇന്‍റര്‍ മയാമി മത്സരത്തില്‍ മുന്നിലെത്തിയത്. ഇടതുവിങ്ങിലൂടെ ഇന്‍റര്‍ മയാമി നടത്തിയ മുന്നേറ്റമാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്.

റോബര്‍ട്ടോ ടെയ്‌ലറെ ലക്ഷ്യമാക്കി സഹതാരം നല്‍കിയ പാസ് നാഷ്‌വില്ല താരം ബ്ലോക്ക് ചെയ്‌തിരുന്നു. ഈ പന്ത് റാഞ്ചിയെടുത്ത മെസി ബോക്‌സിന് വെളിയില്‍ നിന്നും ഇടം കാലുകൊണ്ട് പായിച്ച ഷോട്ടിലൂടെ നാഷ്‌വില്ല ഗോള്‍ പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. മെസിയുടെ കിക്ക് തടുക്കാന്‍ നാഷ്‌വില്ല ഗോള്‍ കീപ്പര്‍ എലിയറ്റ് പാനിക്കോയ്ക്കും (Nashville Goal Keeper Elliot Panicco) കഴിഞ്ഞിരുന്നില്ല.

ഈ ഗോളിന് മുന്‍പ് നാഷ്‌വില്ല ആരാധകര്‍ മെസിയുടെ ഓരോ ടച്ചിനും താരത്തെ കൂകി വിളിച്ചിരുന്നു. എന്നാല്‍, ഈ ഗോള്‍ പിറന്നതോടെ ഗാലറിയില്‍ ഇന്‍റര്‍ മയാമി ആരാധകര്‍ ആര്‍ത്തിരമ്പി. മെസിയുടെ ഈ ഗോളിന്‍റെ കരുത്തില്‍ ഒരു ഗോള്‍ ലീഡുമായാണ് ഇന്‍റര്‍ മയാമി ഒന്നാം പകുതിയില്‍ കളി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ 57-ാം മിനിട്ടിലാണ് നാഷ്‌വില്ല സമനില പിടിച്ചത്. ഇതിന് ശേഷം വിജയ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമും കഴിയുന്ന രീതിയിലെല്ലാം ശ്രമിച്ചിരുന്നു. 71-ാം മിനിട്ടില്‍ ആദ്യ ഗോളിന് സമാനമായി മറ്റൊരു ഗോള്‍ സ്വന്തമാക്കാന്‍ മെസിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, താരത്തിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയതാണ് ഇന്‍റര്‍ മയാമിയുടെ ജയം വൈകിപ്പിച്ചത്.

ഷൂട്ടൗട്ടിലേക്ക് മത്സരം എത്തിയപ്പോള്‍ ഇന്‍റര്‍ മയാമിക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസി അനായാസം തന്നെ ആ അവസരം മുതലെടുത്തു. അവരുടെ അഞ്ചാം കിക്കെടുത്ത വിക്ടര്‍ ഉല്ലോവയ്‌ക്ക് മാത്രമായിരുന്നു പിഴച്ചത്. മറുവശത്ത് നാഷ്‌വില്ലയ്‌ക്ക് രണ്ടാമത്തെയും അവസാനത്തെയും കിക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Last Updated : Aug 20, 2023, 10:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.