ETV Bharat / sports

ഫത്തോഡയില്‍ ആവേശക്കടലിരമ്പും; 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം

author img

By

Published : Mar 17, 2022, 10:47 PM IST

ISL final: 100 per cent crowd allowed at Goa stadium  Indian Super League (ISL)  Jawaharlal Nehru Stadium  Kerala Blasters vs Hyderabad FC  ഇന്ത്യൻ സൂപ്പർ ലീഗ്  ഐ‌എസ്‌എൽ ഫൈനല്‍  ഫത്തോഡ സ്റ്റേഡിയം  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം  ഐ‌എസ്‌എൽ ഫൈനലിന് 100 ശതമാനം കാണികള്‍  കേരള ബ്ലാസ്റ്റേഴ്‌സ് - ഹൈദരാബാദ് എഫ്‌സി
ഫത്തോഡയില്‍ ആവേശക്കടലിരമ്പും; 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം

ഗോവയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ സര്‍ക്കാറിന്‍റെ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാര്‍ച്ച് 20ന് കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയുമാണ് ഐഎസ്‌എല്ലിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടുക

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ‌എസ്‌എൽ) ഫൈനല്‍ നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം. ഗോവയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ സര്‍ക്കാറിന്‍റെ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

യോഗത്തിൽ ജിഎംസിഎച്ച് ഡീൻ ഡോ.ശിവാനന്ദ് ബന്ദേക്കർ അധ്യക്ഷനായി. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും എടുത്തവരെയും, അല്ലെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരേയും മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കൂവെന്ന് ബന്ദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് ഗോവയിലെ ഫത്തോഡയിലാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

മാര്‍ച്ച് 20ന് കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയുമാണ് ഐഎസ്‌എല്ലിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടുക. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്‍റെ ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ് സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.