ETV Bharat / sports

ഉദാന്തയ്‌ക്ക് ഇരട്ട ഗോള്‍; ചെന്നൈയിനെ കീഴടക്കി ബെംഗളൂരു

author img

By

Published : Jan 26, 2022, 10:55 PM IST

ISL 2021-22 Highlights  Bengaluru FC vs Chennaiyin FC  ISL Highlights  ISL  ഐഎസ്‌എല്‍  ബെംഗളൂരു എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി
ഉദാന്തയ്‌ക്ക് ഇരട്ട ഗോള്‍; ചെന്നൈയിനെ കീഴടക്കി ബെംഗളൂരു

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു ചെന്നൈയിനെ തകര്‍ത്തത്.

പനാജി: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു ചെന്നൈയിനെ തകര്‍ത്തത്.

ഉദാന്ത സിങ് ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ ഇമാന്‍ ബസാഫയും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു.

മത്സരത്തിന്‍റെ 12ാം മിനിറ്റില്‍ തന്നെ ഇമാന്‍ ബസാഫ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. സുനില്‍ ഛേത്രിയെ എഡ്‌വിന്‍ ബോക്‌സിനകത്ത് വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ബസാഫ വലയില്‍ കയറ്റിയത്.

തുടര്‍ന്ന് 42, 52 മിനിറ്റുകളിലായിരുന്നു ഉദാന്ത ലക്ഷ്യം കണ്ടെത്തിയത്. സുനില്‍ ഛേത്രിയാണ് ഇരു ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

also read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലറിനൊടുവില്‍ മെദ്‌വദേവ്; സെമി ലൈനപ്പായി

മത്സരത്തില്‍ ജയിച്ചെങ്കിലും ചെന്നൈയിന് പിന്നില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. 13 മത്സരങ്ങളില്‍ 17 പോയിന്‍റാണ് സംഘത്തിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയിന് 13 മത്സരങ്ങളില്‍ 18 പോയിന്‍റാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.