ETV Bharat / sports

Korean Open | കൊറിയൻ ഓപ്പണിൽ ലക്ഷ്യ സെന്നിന് വിജയത്തുടക്കം

author img

By

Published : Apr 5, 2022, 2:00 PM IST

498-ാം സ്ഥാനത്തുള്ള ജി ഹൂനിന് മുന്നിൽ ആദ്യ സെറ്റ് 14-21 ന് അടിയറവ് വെച്ചതിന് ശേഷമാണ് ലോക 9-ാം നമ്പർ ഇന്ത്യൻ താരം തിരിച്ചടിച്ച് ജയം നേടിയത്.

India's Lakshya Sen makes a winning start korea open  Korean Open | കൊറിയൻ ഓപ്പണിൽ ലക്ഷ്യ സെന്നിന് വിജയത്തുടക്കം  lakshya sen  കൊറിയയുടെ ചോയി ജി ഹൂനിനെയെയാണ് ലക്ഷ്യ മറികടന്നത്  Lakshya Sen beat local boy Choi Ji Hoon  Korea Open Badminton Championship  കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ
Korean Open | കൊറിയൻ ഓപ്പണിൽ ലക്ഷ്യ സെന്നിന് വിജയത്തുടക്കം

സുഞ്ചിയോൺ: കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ ശക്‌തമായ പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ വിജയതീരമണിഞ്ഞത്. മൂന്ന് സെറ്റ് നീണ്ട നിന്ന പോരാട്ടത്തിൽ കൊറിയയുടെ ചോയി ജി ഹൂനിനെയെയാണ് ലക്ഷ്യ മറികടന്നത്.സ്‌കോർ; 14-21, 21-16, 21-18

498-ാം സ്ഥാനത്തുള്ള ജി ഹൂനിന് മുന്നിൽ ആദ്യ സെറ്റ് 14-21 ന് അടിയറവ് വെച്ചതിന് ശേഷമാണ് ലോക 9-ാം നമ്പർ ഇന്ത്യൻ താരം തിരിച്ചടിച്ച് ജയം നേടിയത്. രണ്ടാം ഗെയിമിൽ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ലക്ഷ്യ 21-16 എന്ന സ്‌കോറിന് വിജയിച്ചു.

മൂന്നാമത്തേതും അവസാനത്തേതുമായ ഗെയിമിൽ കൊറിയൻ താരം തുടക്കത്തിൽ 9-5 ന്‍റെ ലീഡ് നേടിയെങ്കിലും തുടർച്ചയായ അഞ്ച് പോയിന്‍റ് നേടിയ ഇന്ത്യൻ താരം 10-9 ന്‍റെ ലീഡ് നേടി.

ആദ്യ സെറ്റ് ലക്ഷ്യ 14-21ന് പിന്നിൽ പോയെങ്കിലും പിന്നീടുള്ള സെറ്റുകളിൽ 21-16, 21-18 എന്ന സ്കോറിന് ലക്ഷ്യ സെന്‍ വിജയം നേടി. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 18-18 ൽ എത്തിയെങ്കിലും തുടർച്ചയായ മൂന്ന് പോയിന്‍റുകൾ നേടിയ ലക്ഷ്യ സെൻ സെറ്റും മത്സരവും സ്വന്തം പേരിലാക്കി.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ കൃഷ്‌ണ പ്രസാദ് ഗരാഗ - വിഷ്‌ണുവർധൻ ഗൗഡ് പഞ്ജല ജോടി ഇന്തോനേഷ്യയുടെ പ്രമുദ്യ കുസുമവർധന- യാക്കോബ് റാംബിതൻ ജോഡിയോട് 14-21, 19-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടു. മറ്റൊരു പുരുഷ ഡബിൾസിൽ ഇന്ത്യയുടെ നവനീത് ബൊക്ക-ബി.സുമീത് റെഡ്ഡി സഖ്യം മലേഷ്യയുടെ യൂ സിൻ ഓങ്-ഈ യി ടിയോ ജോഡിയോട് 14-21, 12-21 എന്ന സ്‌കോറിന് തോറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.