ETV Bharat / sports

HS Prannoy Wins bronze പോരാടിയത് പരിക്കിനോട്... വെങ്കലത്തിളക്കത്തിലുണ്ട് പ്രണോയിയുടെ പോരാട്ട വീര്യം

author img

By ETV Bharat Kerala Team

Published : Oct 6, 2023, 1:02 PM IST

Updated : Oct 6, 2023, 1:32 PM IST

Li Shi Feng beats HS Prannoy ഏഷ്യന്‍ ഗെയിംസ് സെമിഫൈനലിൽ പരിക്കിനോടും ചൈനീസ് താരത്തോടും തോല്‍വി വഴങ്ങി എച്ച്എസ് പ്രണോയ്.

Asian Games 2023  HS Prannoy Wins bronze medal at Asian Games 2023  HS Prannoy  Li Shi Feng beats HS Prannoy  എച്ച്എസ്‌ പ്രണോയ്‌  ഏഷ്യന്‍ ഗെയിംസ്‌ 2023  എച്ച്എസ്‌ പ്രണോയിക്ക് വെങ്കലം  ലി ഷി ഫെങ്
HS Prannoy Wins bronze medal at Asian Games 2023

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ വീണ്ടുമൊരു മെഡലിനായുള്ള ഇന്ത്യയുടെ 41- വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് മലയാളി താരം എച്ച്എസ്‌ പ്രണോയ്‌ (HS Prannoy). ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) വെങ്കല മെഡലാണ് മലയാളി താരം സ്വന്തമാക്കിയത് (HS Prannoy Wins bronze medal at Asian Games 2023).

സെമിഫൈനലിൽ ചൈനയുടെ ലി ഷി ഫെങ്ങിനോട് പ്രണോയ്‌ തോല്‍വി വഴങ്ങുകയായിരുന്നു. (Li Shi Feng beats HS Prannoy). ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തോട് 31-കാരനായ മലയാളി താരം തോല്‍വി സമ്മതിച്ചത്. 51 മിനിട്ട് നീണ്ട മത്സരത്തില്‍ 21-16, 21-9 എന്ന സ്കോറിനാണ് പ്രണോയിയുടെ തോല്‍വി.

ഇതിന് മുന്നെ 1982-ലെ ഏഷ്യൻ ഗെയിംസിലായിരുന്നു പുരുഷ ബാഡ്‌മിന്‍റണ്‍ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടിയത്. ന്യൂഡല്‍ഹിയില്‍ സയ്യിദ് മോദിയായിരുന്നു (Syed Modi ) രാജ്യത്തിന്‍റെ അഭിമാനമായത്. ഹാങ്‌ചോയില്‍ മെഡലിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല പ്രണോയ്‌ക്ക്.

HS Prannoy Wins bronze medal at Asian Games 2023
എച്ച്എസ്‌ പ്രണോയ്‌

പരിക്കിനെ തോല്‍പ്പിച്ചുള്ള മുന്നേറ്റം: കളിക്കളത്തില്‍ എതിരാളികള്‍ക്കൊപ്പം മുതുകിനേറ്റ പരിക്കിനെതിരെയും മലയാളി താരത്തിന് പൊരുതേണ്ടി വന്നിരുന്നു. ഹാങ്‌ചോയില്‍ പുരുഷ ടീം മത്സരത്തിനിടെയാണ് പ്രണോയിക്ക് പരിക്കേറ്റത്. താരത്തിന്‍റെ പരിക്ക് ഇന്ത്യ വെള്ളിയില്‍ ഒതുങ്ങുന്നതില്‍ നിര്‍ണായകമാവുകയും ചെയ്‌തു.

പൊരുതിക്കയറിയ ക്വാര്‍ട്ടര്‍: പുരുഷ സിംഗിള്‍സിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ലീ സീ ജിയയ്‌ക്കെതിരെ കടുത്ത നടുവേദനയുമായി ആയിരുന്നു പ്രണോയ്‌ കളത്തിലിറങ്ങിയത്. ഒടുവില്‍ തോല്‍വിയുടെ വക്കില്‍ നിന്നും പൊരുതിക്കയറി മത്സരം സ്വന്തമാക്കിയാണ് താന്‍ യഥാര്‍ഥ പോരാളിയാണെന്ന് മലയാളി താരം തെളിയിച്ചത്.

ടോപ് സീഡായ ഇന്ത്യന്‍ താരത്തിനെതിരെ കനത്ത പോരാട്ടം തന്നെയായിരുന്നു ലീ സീ ജിയ കാഴ്‌ചവച്ചത്. പരിക്ക് പ്രയാസപ്പെടുത്തിയതോടെ ലോക ഏഴാം നമ്പറായ പ്രണോയ്‌ക്ക് മത്സരത്തിനിടെ മെഡിക്കൽ ടൈംഔട്ടും എടുക്കേണ്ടി വന്നിരുന്നു. ആദ്യ സെറ്റ് 21-16 എന്ന സ്‌കോറിന് പ്രണോയ്‌ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ മലേഷ്യന്‍ താരം രണ്ടാം സെറ്റ് സ്വന്തമാക്കി. ഒപ്പത്തിനൊപ്പം പൊരുതി നിന്നെങ്കിലും 21-23 എന്ന സ്‌കോറിനായിരുന്നു മലയാളി താരത്തിന് സെറ്റ് സ്വന്തമായത്. ഇതോടെ മത്സരം നിര്‍ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു.

മൂന്നാം സെറ്റിന്‍റെ അവസാനത്തില്‍ തോല്‍വിയുടെ വക്കിലായിരുന്നു പ്രണോയ്‌. 18-20 എന്ന സ്‌കോറിനായിരുന്നു മലേഷ്യന്‍ താരം മുന്നിലുണ്ടായിരുന്നത്. പരിക്കില്‍ വലഞ്ഞ പ്രണോയ്‌ ഇനി തിരിച്ചുവരില്ലെന്ന് ഒരു പക്ഷെ മലേഷ്യന്‍ താരം മനസില്‍ കരുതിയിരിക്കണം.

എന്നാല്‍ പിന്നീട് നടന്നത് ചരിത്രമാണ്. തുടര്‍ച്ചയായി നാല് പോയിന്‍റുകള്‍ നേടിയ പ്രണോയ്‌ സെറ്റും മത്സരവും സ്വന്തമാക്കി. മലയാളി താരത്തിന്‍റെ ക്രോസ്-കോർട്ട് ഷോട്ടുകളില്‍ ലീ സീ ജിയക്ക് പിഴവ് പറ്റുകയായിരുന്നു. മത്സരം പിടിച്ച് ക്വാര്‍ട്ടില്‍ അമര്‍ന്ന പ്രണോയ്‌ക്കായി കയ്യടിക്കുമ്പോള്‍ പരിശീലകനായ പുല്ലേല ഗോപിചന്ദ് കണ്ണീരണിഞ്ഞിരുന്നു. പക്ഷെ, സെമിയില്‍ പരിക്കിനോടും ചൈനീസ് താരത്തോടും പ്രണോയ്‌ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു.

ALSO READ: India Men's And Women's Kabaddi team: പുരുഷൻമാർക്ക് ഫൈനലിന് മുമ്പൊരു പാക് പരീക്ഷ, കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍

Last Updated : Oct 6, 2023, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.