ETV Bharat / sports

How Much Prize Money Did Neeraj Chopra Get നീരജിന് ലഭിക്കുക ലക്ഷങ്ങള്‍; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിലെ സമ്മാനത്തുക അറിയാം...

author img

By ETV Bharat Kerala Team

Published : Aug 28, 2023, 6:41 PM IST

How Much Prize Money Did Neeraj Chopra Get  World Athletics Championships  World Athletics Championships 2023  Neeraj Chopra  World Athletics Championships Prize Money  Neeraj Chopra Wins Gold  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സ്  നീരജ് ചോപ്ര  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സ് പ്രൈസ് മണി  നീരജ് ചോപ്രയ്‌ക്ക് സ്വര്‍ണം
How Much Prize Money Did Neeraj Chopra Get

Neeraj Chopra becomes first Indian to win gold at World Athletics Championships ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര.

ബുഡാപെസ്റ്റ്: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്‍റെ ചരിത്രത്തില്‍ സുവര്‍ണ അധ്യായങ്ങള്‍ എഴുതി ചേര്‍ക്കുകയാണ് നീരജ് ചോപ്ര (Neeraj Chopra). ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ (World athletics championships) സ്വര്‍ണമാണ് നീരജിന്‍റെ പുതിയ നേട്ടം. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് സ്വര്‍ണം കഴുത്തിലണിഞ്ഞത് (Neeraj Chopra Wins Gold World Athletics Championships).

ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞു (Neeraj Chopra becomes first Indian to win gold at World Athletics Championships). ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ സ്വര്‍ണം നേടിയതിന് എത്ര രൂപയാവും 25-കാരനായ താരത്തിന് ലഭിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? (How Much Prize Money Did Neeraj Chopra Get).

70,000 ഡോളര്‍, ഏകദേശം 58 ലക്ഷം രൂപ എന്നാണ് അതിന്‍റെ ഉത്തരം. രണ്ടാം സ്ഥാനത്ത് എത്തിയ പാകിസ്ഥാന്‍റെ അർഷാദ് നദീമിന് 35,000 ഡോളറും (ഏകദേശം 29 ലക്ഷം രൂപ), മൂന്നാം സ്ഥാനത്ത് എത്തിയ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാൽഡെജിന് 22,000 ഡോളറുമാണ് (ഏകദേശം 18 ലക്ഷം രൂപ) സമ്മാനത്തുക. 87.82 മീറ്റർ ദൂരം കണ്ടെത്തിയാണ് അർഷാദ് നദീം വെള്ളി നേടിയത്. 86.67 മീറ്റര്‍ എറിഞ്ഞാണ് യാക്കൂബ് വാൽഡെജ് ജാവലിന്‍ എറിഞ്ഞത്.

വെള്ളിയില്‍ നിന്നും സ്വര്‍ണത്തിലേക്ക്: 2022-ല്‍ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ കഴിഞ്ഞ പതിപ്പില്‍ വെള്ളിയായിരുന്നു നീരജ് ചോപ്രയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഇതോടെ ഇക്കുറി യൂജിനിലെ വെള്ളി ബുഡാപെസ്റ്റില്‍ സ്വര്‍ണമാക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. ബുഡാപെസ്റ്റില്‍ 27 താരങ്ങളായിരുന്നു ജാവലിനില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളിലാക്കി തിരിച്ചായിരുന്നു യോഗ്യത റൗണ്ട് നടന്നത്. ഗ്രൂപ്പ് എയിലായിരുന്നു നീരജ് ചോപ്ര ഇറങ്ങിയത്.

ഫൈനലിലേക്കുള്ള ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 83 മീറ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ മറികടക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. 88.77 മീറ്റർ ദൂരം ആയിരുന്നു നീരജിന്‍റെ ജാവലിന്‍ പാഞ്ഞത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ ഫൈനലിന് ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ ലഭിച്ചതോടെ 2024-ല്‍ പാരിസില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കാനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞിരുന്നു.

മോശം തുടക്കം, പിന്നെ മിന്നിച്ചു: യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയ താരമെന്ന നിലയില്‍ ഫൈനലിലെ ആദ്യ ത്രോ നീരജിനായിരുന്നു. പക്ഷെ താരത്തിന്‍റെ ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചു. തുടര്‍ന്നായിരുന്നു താരം 88.17 മീറ്റര്‍ എന്ന വിജയ ദൂരം കണ്ടെത്തിയത്. മൂന്നാമത്തെ ഏറില്‍ 86.32 മീറ്ററാണ് നീരജ് ജാവലിന്‍ പായിച്ചത്. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 84.64, 87.73, 83.98 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ പ്രകടനം.

ALSO READ: Neeraj Chopra Arshad Nadeem Viral Video കളിക്കളത്തിലെ എതിരാളിയെ വിജയത്തില്‍ ചേര്‍ത്തുപിടിച്ച് നീരജ് ചോപ്ര; കയ്യടിച്ച് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.