ETV Bharat / sports

I-LEAGUE: ഐ ലീഗ് മത്സരങ്ങൾ മാർച്ച് മൂന്നിന് പുനരാരംഭിക്കും

author img

By

Published : Feb 2, 2022, 3:16 PM IST

ഐ ലീഗ് മത്സരം മാർച്ച് മൂന്നിന് പുനരാരംഭിക്കും  ഐ ലീഗ് 2021-22  I-LEAGUE 2022-22  hero i league 2021-22 to resume on march 3  i league 2021-22 resume
I-LEAGUE: ഐ ലീഗ് മത്സരം മാർച്ച് മൂന്നിന് പുനരാരംഭിക്കും

ടീം അംഗങ്ങളിലെ കൊവിഡ് വ്യാപനത്തെത്തുടർന്ന് ജനുവരി മൂന്നിനാണ് മത്സരം താത്കാലികമായി നിർത്തിവെച്ചത്

കൊൽക്കത്ത: കൊവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടി വെച്ച ഐ- ലീഗിന്‍റെ 2021-22 സീസണ്‍ മാർച്ച് മൂന്നിന് പുനരാരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. ജനുവരി മൂന്നിനാണ് ബയോ ബബിളിനുള്ളിൽ കൊവിഡ് പടന്ന് പിടിച്ചതിനെത്തുടർന്ന് മത്സരം താൽകാലികമായി എ.ഐ.എഫ്.എഫ് റദ്ദാക്കാൻ തീരുമാനിച്ചത്.

45ൽ അധികം താരങ്ങൾക്കായിരുന്നു അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മത്സരം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായുള്ള ബയോബബിൾ ഫെബ്രുവരി 20 മുതൽ ആരംഭിക്കും. ലീഗിന്‍റെ ആദ്യ ഘട്ടത്തിൽ കൊവിഡ് വ്യാപിച്ചതിനാൽ ബയോബബിൾ സംവിധാനത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് എ.ഐ.എഫ്.എഫ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ALSO READ: വിന്‍ഡീസ് ടീം ഇന്ത്യയിലെത്തി, ഏകദിന പരമ്പര ഫെബ്രുവരി ആറിന് തുടങ്ങും

കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ട്, കല്യാണിയിലെ കല്യാണി സ്റ്റേഡിയം, നൈഹാത്തിയിലെ നൈഹാത്തി സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായി 13 ടീമുകളാണ് ഈ വർഷത്തെ ഐ-ലീഗിൽ ഏറ്റുമുട്ടുന്നത്. ലീഗിൽ ആറ് മത്സരങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.