ETV Bharat / sports

ഗരത് ബെയ്‌ല്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക്; ലോസ് ആഞ്ചലസ്‌ എഫ്‌സിയുമായി ഒരു വർഷത്തെ കരാർ

author img

By

Published : Jun 26, 2022, 11:47 AM IST

റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന ബെയിൽ ഫ്രീ ട്രാൻസ്‌ഫറിലാണ് ലോസ് ഏഞ്ചലസ്‌ എഫ്‌സിയിലേക്ക് കൂടുമാറുന്നത്.

Gareth Bale transfer  ഗരത് ബെയില്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക്  Gareth Bale signs with MLS leaders Los Angeles FC  ലോസ് ആഞ്ചലസ്‌ എഫ്‌സിയുമായി ഒരു വർഷത്തെ കരാർ  മേജര്‍ സോക്കര്‍ ലീഗ്  ലോസ് ആഞ്ചലസ്‌ എഫ്‌സി  Gareth Bale joins Los Angeles FC
ഗരത് ബെയില്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക്; ലോസ് ആഞ്ചലസ്‌ എഫ്‌സിയുമായി ഒരു വർഷത്തെ കരാർ

ലോസ് ഏഞ്ചലസ്: മുന്‍ റയല്‍ മാഡ്രിഡ് താരം ഗരത് ബെയ്‌ല്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ലോസ് ആഞ്ചലസ്‌ എഫ്‌സിയിലേക്ക് (എൽഎഎഫ്‌സി) ചേക്കേറും. കരാർ കാര്യത്തിൽ ബെയ്‌ൽ ലോസ് ഏഞ്ചലസ്‌ എഫ്‌സിയുമായി ധാരണയിലെത്തിയതായി സ്പോർട്‌സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന ബെയ്‌ൽ ഫ്രീ ട്രാൻസ്‌ഫറിലാണ് ലോസ് ഏഞ്ചലസ്‌ എഫ്‌സിയിലേക്ക് കൂടുമാറുന്നത്.

  • Official, confirmed. Gareth Bale joins Los Angeles FC on a free transfer on a one-year deal. 🇺🇸🏴󠁧󠁢󠁷󠁬󠁳󠁿🤝 #LAFC

    Deal completed. New chapter. #MLS pic.twitter.com/Y7mx8sgQkt

    — Fabrizio Romano (@FabrizioRomano) June 25, 2022 " class="align-text-top noRightClick twitterSection" data=" ">

2013ൽ റയൽ മാഡ്രിഡിലെത്തിയ ബെയ്‌ൽ, മൂന്ന് ലാ ലിഗ, അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 16 കിരീടങ്ങൾ സ്വന്തമാക്കിയാണ് സ്‌പാനിഷ് ക്ലബിനോട് വിടപറയുന്നത്. റയലിനായി 258 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം അത്രയും മത്സരങ്ങളിൽ നിന്ന് 106 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നിരന്തരം പരിക്ക് വേട്ടയാടിയ താരം മാഡ്രിഡിനായി വെറും ഏഴ് മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്.

റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം താരം എവിടേക്കാണ് പോവുകയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. കാര്‍ഡിഫ് സിറ്റിയുമായി താരം ചർച്ചകൾ നടത്തിയിരുന്നെങ്കിലും, ലോസ് ഏഞ്ചലസ്‌ എഫ്‌സിയുമായാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത്. ഒരു വർഷത്തെ കരാറിലാണ് താരം എൽഎഎഫ്‌സിയിലേക്ക് ചേക്കേറുക. ഇത് 18 മാസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും കരാറിലുണ്ട്.

നേരത്തെ, യുവന്‍റസുമായുള്ള കരാർ അവസാനിച്ച ഇറ്റാലിയൻ പ്രതിരോധ താരം ജോർജിയോ ചെല്ലിനിയെയും എൽഎഎഫ്‌സി സ്വന്തമാക്കിയിരുന്നു. നീണ്ട 17 വർഷത്തെ ക്ലബ് ജീവിതത്തിന് ശേഷമാണ് താരം യുവന്‍റസ് വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.