ETV Bharat / sports

French Open Tennis: നദാലും കാസ്‌പര്‍ റൂഡും നേര്‍ക്കുനേര്‍, കളിമണ്‍ കോര്‍ട്ടിലെ ചാമ്പ്യനെ ഇന്നറിയാം

14-ാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിട്ടാണ് നദാല്‍ ഇന്നിറങ്ങുന്നത്.

French Open Tennis  French Open Tennis mens singles final  nadal vs rudd  rafel nadal vs casper rudd final match  rafel nadal acadamy  rolland garros  ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍  റാഫേല്‍ നദാല്‍  കാസ്‌പര്‍ റൂഡ്
French Open Tennis: കളിമണ്‍ കോര്‍ട്ടിലെ ചാമ്പ്യനെ ഇന്നറിയാം; കലാശപ്പോരില്‍ നദാലും കാസ്‌പര്‍ റൂഡും നേര്‍ക്കുനേര്‍
author img

By

Published : Jun 5, 2022, 10:33 AM IST

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നിസ് സിംഗിള്‍സ് കലാശപ്പോരാട്ടം ഇന്ന്. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാലിന് നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡാണ് എതിരാളി. ഇന്ത്യന്‍ സമയം വൈകിട്ട് 6:30-നാണ് മത്സരം ആരംഭിക്കുന്നത്.

ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ഫൈനലിനിറങ്ങുന്ന ആദ്യ നോര്‍വേക്കാരനാണ് എട്ടാം സീഡ് താരമായ റൂഡ്. സെമിയില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് റൂഡ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് രണ്ടം സെമി ഫൈനലില്‍ കാസ്‌പര്‍ റൂഡ് നടത്തിയത്.

ആദ്യ സെമിയില്‍ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് നദാലിന് ഫൈനല്‍ കളിക്കാന്‍ അവസരം ലഭിച്ചത്. മത്സരത്തിലെ ആദ്യ സെറ്റ് 36 കാരനായ സ്‌പാനിഷ്‌ താരം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റ് പുരോഗമിക്കവെയാണ് സ്വെരേവിന് പരിക്കേറ്റത്.

നദാലിന് ലക്ഷ്യം 22-ാം ഗ്രാന്‍ഡ് സ്ലാം, ആദ്യ കിരീടം തേടി കാസ്‌പര്‍: ഫ്രഞ്ച് ഓപ്പണിലെ 14-ാം കിരീടവും, കരിയറിലെ 22-ാം ഗ്രാന്‍ഡ് സ്ലാമിനും അരികിലായാണ് നദാല്‍ ഇന്നിറങ്ങുന്നത്. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച് എന്നിവരെ രണ്ടടി പിന്നിലാക്കാനുള്ള അവസരമാണ് നദാലിന് ഈ മത്സരം. ഈ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയതോടെയാണ് നദാല്‍ ഈ പട്ടികയില്‍ ഒന്നാമനായത്.

ആദ്യമായിട്ടാണ് ഗ്രാന്‍ഡ് സ്ലാം ടെന്നീസില്‍ കാസ്‌പര്‍ റൂഡ് നാലാം റൗണ്ടും കടന്ന് മുന്നേറുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള റൂഡ് ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏഴ് എടിപി കിരീടങ്ങള്‍ നോര്‍വീജിയന്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

പോരാട്ടം ഗുരുവും ശിഷ്യനും തമ്മില്‍: കഴിഞ്ഞ നാല് വര്‍ഷത്തോളമായി സ്‌പെയിനിലെ നദാല്‍ അക്കാദമിയില്‍ പരിശീലിക്കുന്ന താരമാണ് കാസ്‌പര്‍ റൂഡ്. ടെന്നീസ് താരമായിരുന്ന അച്ഛനൊടൊപ്പമുള്ള പരിശീലനം മതിയാക്കി 2018-ലാണ് റൂഡ് നദാല്‍ അക്കാദമിയില്‍ ചേര്‍ന്നത്. അക്കാദമിയിലെത്തിപ്പോള്‍ 104-ാം റാങ്കിലായിരുന്ന റൂഡ് ഇപ്പോള്‍ ലോകറാങ്കിങില്‍ എട്ടാം സ്ഥാനത്താണ്.

ഇരുവരും തമ്മില്‍ ആദ്യമായാണ് പരസ്‌പരം ഏറ്റുമുട്ടാനിറങ്ങുന്നത്. അക്കാദമിയിലെ പരീശിലനവേളയില്‍ രണ്ട് താരങ്ങളും മുന്‍പ് തമ്മിലേറ്റുമുട്ടിയിട്ടുണ്ട്. 36-ന്‍റെ അനുഭവ സമ്പത്തും 23-ന്‍റെ ചുറുചുറുക്കും തമ്മിലുള്ള പോരാട്ടത്തെ ആകാംക്ഷയോടെയാണ് കായിക ലോകം കാത്തിരിക്കുന്നത്.

Also read: ഫ്രഞ്ച് ഓപ്പണ്‍ : വനിത കിരീടത്തിൽ മുത്തമിട്ട് ഇഗ ഷ്വാംടെക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.