ETV Bharat / sports

ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ടെറി വെനബിൾസ് അന്തരിച്ചു

author img

By PTI

Published : Nov 26, 2023, 8:18 PM IST

Terry Venables passes away  Former England manager Terry Venables  Terry Venables death news  Former Barcelona manager Terry Venables  ടെറി വെനബിൾസ്  ടെറി വെനബിൾസ് അന്തരിച്ചു  ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ടെറി വെനബിൾസ്
Former England manager Terry Venables passes away

Former England manager Terry Venables passes away: സ്വന്തം മണ്ണില്‍ നടന്ന 1996-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് നയിച്ച പരിശീലകനാണ് ടെറി വെനബിൾസ്.

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ടെറി വെനബിൾസ് (80) അന്തരിച്ചു. (Former England manager Terry Venables passes away) ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ലീഗ് മാനേജേഴ്‌സ് അസോസിയേഷൻ പ്രസ്‌താവനയിലൂടെ ടെറി വെനബിൾസിന്‍റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

1996-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച പരിശീലകനാണ് ടെറി വെനബിൾസ്. 1994 മുതല്‍ 1996 വരെയുള്ള രണ്ട് വര്‍ഷക്കാലമാണ് അദ്ദേഹം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചത്. ഓസ്‌ട്രേലിയയുടേയും ബാഴ്‌സലോണ (Barcelona), ടോട്ടൻഹാം (Tottenham), ക്രിസ്റ്റല്‍പാലസ് ( Crystal Palace), ലീഡ്‌സ് യുണൈറ്റഡ് () തുടങ്ങിയ ക്ലബുകളുടേയും പരിശീലകനായി ടെറി വെനബിൾസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991-ല്‍ ടോട്ടനെത്തെ എഫ്‌എ കപ്പ് ജേതാക്കളാക്കുന്നതില്‍ ടെറി വെനബിൾസിന്‍റെ തന്ത്രങ്ങള്‍ക്ക് നിര്‍ണായ പങ്കാണുണ്ടായിരുന്നത്. ലാ ലിഗയില്‍ കിരീടമില്ലാത്ത 11 വര്‍ഷങ്ങള്‍ക്ക് അറുത്തിയ പരിശീലകന്‍ കൂടിയാണ് ടെറി വെനബിൾസ്. 1985-ല്‍ ആയിരുന്നു വെനബിൾസിന് കീഴില്‍ ബാഴ്‌സ ലാ ലിഗ കിരീടം ഉയര്‍ത്തിയത്.

ഈ വര്‍ഷം തന്നെ ടീമിനെ യൂറോപ്യന്‍ കപ്പിന്‍റെ ഫൈനലിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടീഷ് സ്‌ട്രൈക്കർമാരായ ഗാരി ലിനേക്കർ, മാർക്ക് ഹ്യൂസ് എന്നിവരെ നൗക്യാമ്പിലെത്തിച്ചതിന് പിന്നില്‍ വെനബിൾസായിരുന്നു. കളിക്കാരനെന്ന നിലയിലും മിന്നും കരിയറാണ് ടെറി വെനബിൾസിനുള്ളത്.

1960-ൽ ചെൽസിക്കൊപ്പമാണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടര്‍ന്ന് ടോട്ടനം, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകള്‍ക്കായാണ് താരം പന്തുതട്ടിയത്. 500-ലധികം ലീഗ് മത്സരങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

1967-ൽ ടോട്ടനത്തിനൊപ്പം എഫ്‌എ കപ്പ് ഉയര്‍ത്തി. അന്തരാഷ്‌ട്ര തലത്തില്‍ ഇംഗ്ലണ്ടിനായി രണ്ട് മത്സരങ്ങളിലാണ് ടെറി വെനബിൾസ് പന്ത് തട്ടിയത്. 1991 മുതൽ 93 വരെ ടോട്ടനത്തിന്‍റെ ചീഫ് എക്സിക്യൂട്ടീവായി രണ്ട് വർഷത്തെ സേവനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ALSO READ: മാറക്കാനയിലെ തല്ലും നായാട്ടും; ബ്രസീലിന് മാത്രമല്ല, അര്‍ജന്‍റീനയ്‌ക്ക് എതിരെയും ഫിഫ നടപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.