ETV Bharat / sports

അത് സ്വപ്‌ന സാക്ഷാത്‌കാരം, വണ്ടർ ഗോളിനായി പരിശീലിച്ചിരുന്നുവെന്നും റിച്ചാര്‍ലിസന്‍

author img

By

Published : Nov 25, 2022, 12:27 PM IST

ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്നതിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഠിന പരിശ്രമം നടത്തിയതായി ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്‍.

FIFA World Cup 2022  Richarlison after brazil vs Serbia match  Richarlison  brazil vs Serbia  Qatar World Cup  റിച്ചാര്‍ലിസന്‍  ബ്രസീല്‍ vs സെര്‍ബിയ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
ഖത്തറില്‍ ഗോളടിച്ചത് സ്വപ്‌ന സാക്ഷാത്‌കാരമാണെന്ന് റിച്ചാര്‍ലിസന്‍

ദോഹ: ഫിഫ ലോകകപ്പില്‍ ആറാം ലോക കിരീടം ലക്ഷ്യം വയ്‌ക്കുന്ന ബ്രസീലിന് വിജയത്തുടക്കം നല്‍കിയത് റിച്ചാര്‍ലിസന്‍റെ ഇരട്ട ഗോളുകളാണ്. സെര്‍ബിയന്‍ പ്രതിരോധത്തിന്‍റെ പൂട്ട് പൊളിച്ച് രണ്ടാം പകുതിയിലാണ് റിച്ചാര്‍ലിസന്‍ ഗോള്‍ വല കുലുക്കിയത്. ബ്രസീല്‍ ടീമില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് 25കാരനായ റിച്ചാലിസന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്‍റെ താരമായ റിച്ചാര്‍ലിസന് കഴിഞ്ഞ ഒക്‌ടോബറില്‍ തുടയ്‌ക്ക് പരിക്കേറ്റത് ആശങ്കയായിരുന്നു. തുടര്‍ന്ന് ഫിറ്റ്‌നസ്‌ വീണ്ടെടുത്താണ് താരം ടിറ്റെയുടെ സംഘത്തിനൊപ്പം ഖത്തറിലെത്തിയത്. മത്സര ശേഷം കണ്ണീരണിഞ്ഞ താരം തന്‍റെ ബാല്യകാല സ്വപ്‌ന സാക്ഷാത്‌കാരമാണിതെന്നാണ് പ്രതികരിച്ചത്.

"ഇവിടെ വരാന്‍ കഴിയുമോയെന്ന സംശയത്തില്‍ നാല് ആഴ്‌ച്ചകള്‍ക്ക് മുന്നെ ഞാന്‍ കരയുകയായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ക്ക് പോയ ദിനങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും മന്ദഗതിയിലുള്ളവയായിരുന്നു. അവിടെ ഞാന്‍ സ്ട്രെച്ചറിലായിരുന്നു.

ഡോക്ടർമാർ ധൃതിയില്‍ നടക്കുമ്പോള്‍, പരിഭ്രാന്തനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു". റിച്ചാര്‍ലിസന്‍ പറഞ്ഞു. ലോകകപ്പിൽ വരാൻ താന്‍ ഉറച്ച തീരുമാനം എടുത്തിരുന്നതായും ഇതിനായി കഠിന പരിശ്രമങ്ങളാണ് നടത്തിയെതെന്നും റിച്ചാലിസന്‍ കൂട്ടിച്ചേര്‍ത്തു.

വണ്ടര്‍ ഗോളിനെക്കുറിച്ച്: സെര്‍ബിയയ്‌ക്കെതിരായ റിച്ചാര്‍ലിസന്‍റെ അക്രോബാറ്റിക് ഗോള്‍ ലോകകപ്പില്‍ ഇതേവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ രീതിയില്‍ ഗോളടിക്കാന്‍ ബ്രസീലിന്‍റെ പ്രീ-ടൂർണമെന്‍റെ പരിശീലന ക്യാമ്പിൽ പരിശീലിച്ചിരുന്നതായും താരം പറഞ്ഞു. ബ്രസീലിനായി റിച്ചാർലിസന്‍റെ 19ാം ​ഗോളായിരുന്നുവിത്.

Also read: 'വാട്ട് എ ഗോള്‍', റിച്ചാര്‍ലിസന്‍റെ സിസര്‍ കട്ടില്‍ ത്രില്ലടിച്ച് ആരാധകര്‍, വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.