ETV Bharat / sports

Carlo Ancelotti | ആൻസലോട്ടിക്കായി കാത്തിരിക്കും; ബ്രസീല്‍ കോച്ചായി ഡിനിസിന് താല്‍ക്കാലിക ചുമതല

author img

By

Published : Jul 5, 2023, 1:28 PM IST

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലകനമായി ഫെർണാണ്ടോ ഡിനിസിനെ നിയമിച്ചു. ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടിയെ എത്തിക്കുന്നതിന്‍റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് ഡിനിസിന് ചുമതല.

Fernando Diniz appointed Brazil coach  Fernando Diniz  Brazil football team  Carlo Ancelotti  Carlo Ancelotti Brazil coach  ബ്രസീല്‍ ഫുട്‌ബോള്‍ ടീം  കാർലോ ആഞ്ചലോട്ടി  ഫെർണാണ്ടോ ഡിനിസ്  ഫെർണാണ്ടോ ഡിനിസ് ബ്രസീല്‍ പരിശീലകന്‍  ആഞ്ചലോട്ടിക്കായി കാത്തിരിക്കാന്‍ ബ്രസീല്‍
ആഞ്ചലോട്ടിക്കായി കാത്തിരിക്കാന്‍ ബ്രസീല്‍

സാവോ പോളോ: ബ്രസീൽ ദേശീയ ഫുട്‌ബോള്‍ ടീമിന് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടി എത്തും. സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം 2024 ജൂൺ മുതല്‍ക്കാവും സൂപ്പര്‍ കോച്ച് ബ്രസീല്‍ പരിശീലകന്‍റെ കുപ്പായം അണിയുകയെന്നാണ് സൂചന. 64-കാരനായി കാത്തിരിക്കുന്നതിന്‍റെ ഭാഗമായി ഇടക്കാല പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ നിയമിച്ചതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

2026-ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ വരുന്ന സെപ്റ്റംബറിൽ തുടങ്ങാനിരിക്കെ ഒരു വർഷത്തേക്കാണ് ഫ്ലുമിനെൻസിന്‍റെ പരിശീലകനായ 49-കാരന്‍ ഫെർണാണ്ടോ ഡിനിസിന് ബ്രസീല്‍ ദേശീയ ടീമിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ഇതിഹാസ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഏറെ നാളായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം നടത്തുന്നുണ്ട്.

ഇക്കാലയളവില്‍ ബ്രസീൽ അണ്ടർ-20 ടീം കോച്ച് റാമോൺ മെനെസെസാണ് ദേശീയ ടീമിന്‍റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്. റാമോൺ മെനെസെസിന കീഴില്‍ ഈ വര്‍ഷം മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ രണ്ടെണ്ണത്തില്‍ തോറ്റിരുന്നു. തുടര്‍ന്നാണ് അടുത്ത കാലത്തായി നെയ്‌മറും തിയാഗോ സിൽവയും ഉൾപ്പെടെയുള്ള ബ്രസീൽ താരങ്ങളുടെ പ്രശംസ നേടിയ ഫെർണാണ്ടോ ഡിനിസ് ഇടക്കാല ചുമതല നല്‍കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.

ബ്രസീല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ കഴിയുന്നത് വലിയ അംഗീകരമാണെന്ന് ഫെർണാണ്ടോ ഡിനിസ് പ്രതികരിച്ചു. "ഇത് ആർക്കും ഒരു സ്വപ്നമാണ്, ദേശീയ ടീമിനായി പ്രവർത്തിക്കുന്നത് ഒരു ബഹുമതിയും വലിയ അഭിമാനവുമാണ്. ബ്രസീലിയൻ സോക്കർ കോൺഫെഡറേഷന്റെയും ഫ്ലുമിനെൻസിന്‍റെയും സംയുക്ത പ്രവർത്തനത്തിന്‍റെ ഭാഗമായാണ് നിലവില്‍ തനിക്ക് ലഭിച്ചിരിക്കുന്ന ചുമതല. അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എനിക്ക് എല്ലാവിധ ബോധ്യമുണ്ട്" - ഫെർണാണ്ടോ ഡിനിസ് പറഞ്ഞു.

ആൻസലോട്ടി എത്തും വരെ ഡിനിസ് കളിക്കാരെ പരിശീലിപ്പിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ ചെയര്‍മാര്‍ എഡ്‌നാൾഡോ റോഡ്രിഗസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ആൻസലോട്ടിയുടെയും ഫെർണാണ്ടോ ഡിനിസിന്‍റേയും തന്ത്രങ്ങള്‍ ഏറെക്കുറെ സമാനമാണ്. അടുത്ത കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായി ആൻസലോട്ടി എത്തുമ്പോള്‍ ഇതു കളിക്കാരെ ബാധിക്കില്ല.

ഡിനിസിനെ ദേശീയ ടീമിന്‍റെ ഇടക്കാല പരിശീലകനെന്നല്ല ഞങ്ങള്‍ വിളിക്കുന്നത്. അദ്ദേഹം വന്ന് ആൻസലോട്ടിക്കായി ബ്രസീലിൽ ടീമില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുന്നതെന്നും എഡ്‌നാൾഡോ റോഡ്രിഗസ് വ്യക്തമാക്കി.

2024-ല്‍ നടക്കുന്ന കോപ്പ അമേരിക്കയാവും കാർലോ ആൻസലോട്ടിയ്‌ക്ക് കീഴില്‍ ബ്രസീല്‍ ആദ്യം കളിക്കുന്ന ടൂര്‍ണമെന്‍റ്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ടൂര്‍ണമെന്‍റിന് യുഎസ്‌ ആണ് ആതിഥേയരാവുന്നത്. തുടര്‍ന്ന് 2026-ല്‍ നടക്കാനിരിക്കുന്ന ലോകകപ്പാവും ആഞ്ചലോട്ടിക്ക് കീഴില്‍ ടീം പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്ന്. റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, കാസമിറോ തുടങ്ങിയ താരങ്ങളുമായി അടുത്ത ബന്ധമുള്ള പരിശീലകന്‍ കൂടിയാണ് ആഞ്ചലോട്ടി.
ALSO READ: SAFF CUP 2023| സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; കുവൈത്തിനെ വീഴ്‌ത്തിയത് ഷൂട്ടൗട്ടിൽ, താരമായി ഗുർപ്രീത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.