ETV Bharat / sports

കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

author img

By

Published : Jan 25, 2022, 7:51 AM IST

Updated : Jan 25, 2022, 10:58 AM IST

കാമറൂണിൽ നടന്ന ആഫ്രിക്ക നേഷൻസ് കപ്പ് മത്സരം നടക്കുന്ന യുവുണ്ടേയിലെ ഒലംബെ സ്റ്റേഡിയത്തിലാണ് അപകടം ഉണ്ടായത്

Deadly crush at Cameroon Olembe Stadium  Deadly crush reported outside Africa Cup of Nations match in Cameroon  six dead at Olembe Stadium Cameroon  Africa Cup of Nations  കാമറൂണിൽ ഒലംബെ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ അപകടം  ഒലംബെ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം  ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്  ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിനിടെ അപകടം
കാമറൂണിൽ ഒലംബെ സ്റ്റേഡിയത്തിൽ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

യവുണ്ടെ: കാമറൂണില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം. തലസ്ഥാനമായ യുവുണ്ടേയിലെ ഒലംബെ സ്റ്റേഡിയത്തിലാണ് ദുരന്തമുണ്ടായത്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്‌ബോൾ മത്സരം ആരംഭിക്കുന്നത് മുന്നേ സ്റ്റേഡിയത്തിലേക്ക് കാണികൾ കൂട്ടമായി തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാമറൂണ്‍- കൊമോറസ് ടീമുകളുടെ മത്സരത്തിനിടെയാണ് അപകടം. 60,000 കാണികളെ വഹിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കാണികളുടെ എണ്ണം 48,000 ആയി ചുരുക്കിയിരുന്നു. ഇതോടെ കാണികൾ സ്റ്റേഡിയത്തിലേക്ക് കയറിപ്പറ്റാൻ തിക്കും തിരിക്കും കൂട്ടുകയായിരുന്നു.

ALSO READ: സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ

അതേസമയം സംഭവത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ അറിയിച്ചു. സാഹചര്യം അന്വേഷിക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Last Updated :Jan 25, 2022, 10:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.