ETV Bharat / sports

CWG 2022 | 'ക്ലോക്ക് വിവാദം': ഇന്ത്യയോട് മാപ്പ് പറഞ്ഞ് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍

author img

By

Published : Aug 6, 2022, 1:59 PM IST

കോമൺ‌വെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനല്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസ് താരത്തിന് വീണ്ടും അവസരം നല്‍കിയ സംഭവം അവലോകനം ചെയ്യുമെന്ന് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍.

CWG 2022  Indian Women hockey team  Indian Loss Women hockey Semifinal CWG 2022  commonwealth games  India vs australia  Clock Howler in India vs australia match  savita punia  അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍  ഇന്ത്യയോട് മാപ്പ് പറഞ്ഞ് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍  ഇന്ത്യന്‍ വനിത ഹോക്കി ടീം  ഇന്ത്യ vs ഓസ്‌ട്രേലിയ  കോമൺ‌വെൽത്ത് ഗെയിംസ്  FIH Apologises to India
CWG 2022 | 'ക്ലോക്ക് വിവാദം': ഇന്ത്യയോട് മാപ്പ് പറഞ്ഞ് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍

ബര്‍മിങ്‌ഹാം: കോമൺ‌വെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനല്‍ ഷൂട്ടൗട്ടിലെ 'ക്ലോക്ക് വിവാദത്തിൽ' അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൗണ്‍ഡൗണ്‍ നടത്തേണ്ട ക്ലോക്കിലെ പിഴവ് ചൂണ്ടിക്കാട്ടി ആദ്യ ശ്രമം പരാജയപ്പെട്ട ഓസീസ് താരത്തിന് റഫറി വീണ്ടും അവസരം നല്‍കുകയായിരുന്നു.

സംഭവം “സൂക്ഷ്‌മമായി അവലോകനം” ചെയ്യുമെന്ന് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. ഓസ്‌ട്രേലിയയുടെ അംബ്രോസിയ മലോണിനാണ് കൗണ്‍ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടി മറ്റൊരു അവസരം കൂടി ലഭിച്ചത്. താരത്തിന്‍റെ ആദ്യ അവസരം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത പൂനിയ പരാജയപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇത്തരം സാഹചര്യങ്ങളില്‍ പെനാൽറ്റി വീണ്ടും എടുക്കുകയാണ് ചെയ്യുകയെന്നും, ഭാവിയിൽ സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം ഷൂട്ടൗട്ടില്‍ 3-0ത്തിനാണ് ഇന്ത്യ കീഴടങ്ങിയത്. നിശ്ചിത സയമത്ത് ഓരോ ഗോളുകള്‍ വീതം നേടി ഇരുസംഘവും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഞായറാഴ്‌ചയാണ്(07.08.2022) ഈ മത്സരം നടക്കുക.

also read: കോമണ്‍വെല്‍ത്ത് ഗെയിംസ്: സ്വര്‍ണത്തിളക്കത്തില്‍ ബജ്‌റംഗ് പുനിയ, വെള്ളിയുമായി അന്‍ഷു മാലിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.