ETV Bharat / sports

സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തു ; ജിങ്കന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം

author img

By

Published : Feb 21, 2022, 5:20 PM IST

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കന് ഇന്‍സ്റ്റഗ്രാമില്‍ മൂന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നു

criticism on sexiest comments  sandesh jhingan sexiest comments  sandesh jhingan deleted instagram account  sandesh jhingan instagram  സന്ദേശ് ജിങ്കന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു  സന്ദേശ് ജിങ്കന്‍  സന്ദേശ് ജിങ്കന്‍ സെക്‌സിസ്റ്റ് പരാമര്‍ശം
സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തു; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കന്‍

ഹൈദരാബാദ് : സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍ജീവമാക്കി എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കന് ഇന്‍സ്റ്റഗ്രാമില്‍ മൂന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരം സമനിലയലില്‍ പിരിഞ്ഞതിന് പിന്നാലെയാണ് എടികെ താരം വിവാദ പ്രസ്‌താവന നടത്തിയത്. 'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിങ്കന്‍ പറഞ്ഞത്.

also read: 'എപ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍'; സെക്‌സിസ്റ്റ് പരാമര്‍ശം പുലിവാലായതോടെ മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കന്‍

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ജിങ്കന് നേരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. പ്രസ്‌താവന വിവാദമായതോടെ മാപ്പുപറഞ്ഞെങ്കിലും ജിങ്കന്‍ തെറ്റിനെ ട്വീറ്റില്‍ ന്യായീകരിക്കുകയായിരുന്നു.

'ഒരു പോയിന്‍റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു. ആ സമയത്തെ ദേഷ്യത്തില്‍ എന്തെങ്കിലും പറയും. ഒഴികഴിവ് പറയരുതെന്നാണ് സഹതാരത്തോട് പറഞ്ഞത്.

സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് എന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ്'- എന്നായിരുന്നു ജിങ്കന്‍റെ ട്വീറ്റ്. അതേസമയം കേരളബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ജിങ്കനെ അണ്‍ ഫോളോ ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.