ETV Bharat / sports

Ballon d'Or 2023 Short List : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ല, മെസിക്കെതിരെ ഹാലന്‍ഡും എംബാപ്പെയും ; ബാലണ്‍ ദ്യോര്‍ ചുരുക്കപ്പട്ടിക പുറത്ത്

author img

By ETV Bharat Kerala Team

Published : Sep 7, 2023, 10:09 AM IST

ballon d or 2023 Short List  ballon d or 2023  Cristiano Ronaldo  Cristiano Ronaldo Snubbed In Ballon d Or 2023  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ബാലണ്‍ ദ്യോര്‍  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാലണ്‍ ദ്യോര്‍  ബാലണ്‍ ദ്യോര്‍ 2023  ബാലണ്‍ ദ്യോര്‍ ചുരുക്കപ്പട്ടിക  ലയണല്‍ മെസി  കിലിയന്‍ എംബാപ്പെ  എര്‍ലിങ് ഹാലന്‍ഡ്
Ballon d'Or 2023 Short List

Cristiano Ronaldo Snubbed In Ballon d'Or 2023 : ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ നേടാനാകാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചുരുക്കപ്പട്ടികയില്‍ നിന്ന് താരം പുറത്താകുന്നത് 19 വര്‍ഷത്തിന് ശേഷം

ലോക ഫുട്‌ബോളിലെ മിന്നും താരത്തിനുള്ള ബാലണ്‍ ദ്യോര്‍ (Ballon d'Or 2023) പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്‌ടോബര്‍ 30നാണ് (Ballon d'Or 2023 Announcement Date) ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനം. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ബാലണ്‍ ദ്യോര്‍ പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരിക്കുന്ന താരങ്ങള്‍ ആരെല്ലാമാണെന്ന വിവരം ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പുറത്തുവിട്ടിരുന്നു (Ballon d'Or 2023 Nominees).

30 വീതം പുരുഷ-വനിത താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി (Lionel Messi in Ballon d'Or list), പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe in Ballon d'Or list), മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) മുന്നേറ്റ നിര താരം എര്‍ലിങ് ഹാലന്‍ഡ് (Erling Haaland in Ballon d'Or list) റയല്‍ മാഡ്രിഡ് (Real Madrid) ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്‌ടണ്‍ (Jude Bellington) എന്നിവരാണ് ഇക്കുറി ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനായുള്ള താരങ്ങളുടെ പ്രാഥമിക ചുരുക്കപ്പട്ടികയിലെ പ്രമുഖര്‍. ചരിത്രത്തില്‍ കൂടുതല്‍ തവണ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിക്ക് പിന്നില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് (Cristiano Ronaldo) ഇപ്രാവശ്യം പ്രാഥമിക പട്ടികയില്‍ ഇടം പിടിക്കാനായില്ല എന്നതാണ് ശ്രദ്ധേയം. ഒരുവര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍ താരം ലയണല്‍ മെസി ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുന്നത്.

റൊണാള്‍ഡോ മെസി പോരില്ലാതെ ബാലണ്‍ ദ്യോര്‍ (Cristiano ronaldo ballon d'Or snub): 2004 മുതല്‍ തുടര്‍ച്ചയായ 19 വര്‍ഷവും ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനായുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്താന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സാധിച്ചിരുന്നു. ഇതിന് മുന്‍പ് 2003ലാണ് താരം അവസാനമായി ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനായുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍പ്പോലും ഇടം പിടിക്കാതിരുന്നത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ അരങ്ങേറിയ വര്‍ഷം കൂടിയായിരുന്നു ഇത്.

Also Read : Neymar Against PSG 'പിഎസ്‌ജി എനിക്കും മെസിക്കും നരകമായിരുന്നു': തുറന്നടിച്ച് നെയ്‌മര്‍

തൊട്ടടുത്ത വര്‍ഷം കരിയറില്‍ ആദ്യമായി ബാലണ്‍ ദ്യോര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച റൊണാള്‍ഡോയ്‌ക്ക് സിനദിന്‍ സിദാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരെയാണ് മത്സരിക്കേണ്ടിവന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2008ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ബാലണ്‍ ദ്യോര്‍ പുരസ്‌കാരം (Cristiano Ronaldo First Ballon d'Or) സ്വന്തമാക്കിയത്. തുടര്‍ന്ന് 2013, 2014, 2016, 2017 വര്‍ഷങ്ങളിലും ലോക ഫുട്‌ബോളിലെ മിന്നും താരമായി മാറാന്‍ റൊണാള്‍ഡോയ്‌ക്കായി (Cristiano Ronaldo Ballon d'Or).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.