ETV Bharat / sports

ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: സൈന രണ്ടാം റൗണ്ടില്‍, സെന്നും പ്രണീതും പുറത്ത്

author img

By

Published : Apr 27, 2022, 7:18 PM IST

പരിക്കില്‍ നിന്നും മോചിതയായി തിരച്ചെത്തിയ സൈന ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെയാണ് കീഴടക്കിയത്.

Badminton Asia Championships: Saina wins opening match, Sen makes first round exit  saina nehwal  Badminton Asia Championships  Lakshya Sen  B Sai Praneeth  ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  സൈന നെഹ്‌വാള്‍  ലക്ഷ്യ സെന്‍  ബി സായ്‌ പ്രണീത്
ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: സൈന രണ്ടാം റൗണ്ടില്‍, സെന്നും പ്രണീതും പുറത്ത്

മനില (ഫിലിപ്പീൻസ്): ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സൈന നെഹ്‌വാളിന് വിജയത്തുടക്കം. പരിക്കില്‍ നിന്നും മോചിതയായി തിരച്ചെത്തിയ സൈന ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെയാണ് കീഴടക്കിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-15, 17-21, 21-13.

പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ കീഴടങ്ങിയ ലക്ഷ്യ സെന്നും ബി സായ് പ്രണീതും പുറത്തായി. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സെന്നിനെ സീഡ് ചെയ്യപ്പെടാത്ത ചൈനയുടെ ലി ഷി ഫെങ്ങാണ് അട്ടിമറിച്ചത്. 56 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ആറാം സീഡായ സെന്‍ കീഴടങ്ങിയത്. സ്‌കോര്‍:21-12 10-21 19-21.

അതേസമയം പ്രണീത് ഇന്തോനേഷ്യയുടെ ലോക എട്ടാം നമ്പര്‍ താരം ജൊനാഥൻ ക്രിസ്റ്റിയോടാണ് കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 17-21 13-21 എന്ന സ്‌കോറിനാണ് ലോക 19-ാം നമ്പറായ പ്രണീതിന്‍റെ തോല്‍വി.

also read: ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: സാത്വിക്‌ സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് വിജയത്തുടക്കം

വനിതാ സിംഗിൾസിൽ ജാപ്പനീസ് ടോപ് സീഡ് അകാനെ യമാഗുച്ചിക്കെതിരെ 15-21 9-21 എന്ന സ്‌കോറിന് തോറ്റ ആകർഷി കശ്യപും ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.