ETV Bharat / sports

Asian Mountain Bike Cycling Championship: 'അട്ടയും പാമ്പും പേടിപ്പിച്ചെങ്കിലും പൊന്മുടി പൊളിയാണ്': മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പരിശീലകന്‍ കിരണ്‍

author img

By ETV Bharat Kerala Team

Published : Oct 26, 2023, 12:39 PM IST

Indian Team Mountain Bike Cycling Coach : 28-മത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് മുന്നൊരുക്കങ്ങളെ കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ കിരണ്‍.

Mountain Bike Cycling Championship  28th Asian Mountain Bike Cycling Championship  Indian Team Mountain Bike Cycling Coach  Mountain Bike Cycling Coach Kiran  Asian Mountain Bike Cycling Championship Ponmudi  മൗണ്ടന്‍ ബൈക്ക് സൈക്ലിങ്  ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്  മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പരിശീലകന്‍ കിരണ്‍  ഇന്ത്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ടീം  പൊന്മുടി മെകിസ്റ്റൻ എസ്റ്റേറ്റ്
Asian Mountain Bike Cycling Championship

ഇന്ത്യന്‍ സൈക്ലിങ് പരിശീലകന്‍ ഇടിവി ഭാരതിനോട്

തിരുവന്തപുരം: പൊന്മുടിയിലെ കാലാവസ്ഥ താരങ്ങള്‍ക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണെന്ന് ഇന്ത്യയുടെ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പരിശീലകന്‍ കിരണ്‍ ഇടിവി ഭാരതിനോട്. തിരുവനന്തപുരം പൊന്മുടിയില്‍ പുരോഗമിക്കുന്ന 28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് (28th Asian Mountain Bike Cycling Championship) പോരാട്ടങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ (ഒക്‌ടോബര്‍ 25) ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ ഇന്ന് രാവിലെ മെകിസ്റ്റൻ എസ്റ്റേറ്റിൽ പ്രത്യേകം ഒരുക്കിയ ട്രാക്കിലാണ് ആരംഭിച്ചത്.

വിവിധ കാറ്റഗറികളിലായി 18 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ നടക്കുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി 30 അംഗ ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. റിലെ, പുരുഷ വിഭാഗം അണ്ടര്‍ 20, 20 വയസിന് മുകളില്‍ ഉള്‍പ്പടെയുള്ള ഇനങ്ങളിലാണ് ടീം കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'മിക്ക ദിവസങ്ങളിലും പെട്ടെന്ന് മഴ പെയ്യുന്ന കാലാവസ്ഥയാണ് പൊന്മുടിയിൽ. കഴിഞ്ഞ 50 ദിവസങ്ങളായി പൊന്മുടിയിൽ പരിശീലനം തുടർന്ന് വരികയാണ്. ടീമംഗങ്ങൾക്കും വ്യത്യസ്തമായ കാലാവസ്ഥകളിൽ പരിശീലനം ലഭിക്കാൻ പൊന്മുടിയിലെ സാഹചര്യം സഹായിച്ചു.

ചൂടിലും മഴയിലും പരിശീലനം നടത്താൻ അവസരം ലഭിച്ചു. എന്നാൽ അട്ടകളും പാമ്പുകളും പലപ്പോഴും റൈഡർമാരെയും സ്റ്റാഫുകളെയും ഭയപ്പെടുത്തുന്നു. കേരളത്തിൽ എത്തിയെങ്കിലും മറ്റൊരു സ്ഥലത്തും പോകാനായില്ല. സമയം ലഭിച്ചാൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് ചാമ്പ്യൻഷിപ്പ് എത്തുന്നത്. സൈക്ലിങ് കായിക താരങ്ങൾക്കും രാജ്യത്തിന് തന്നെയും അഭിമാനമായ നേട്ടമാണിത്. നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്നതിനാൽ കൂടുതൽ സമയം പരിശീലനത്തിനായി ലഭിച്ചുവെന്നും ഇന്ത്യയുടെ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പരിശീലകന്‍ കിരണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്‍ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്‍ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍, മിക്‌സഡ് എലൈറ്റ് ക്രോസ് കണ്‍ട്രി ടീം റിലേ എന്നിങ്ങനെ ആറിനങ്ങളിലായാണ് മത്സരങ്ങള്‍. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കും. കാണികള്‍ക്ക് സൗജന്യമായാണ് പ്രവേശനം.

ഇന്നലെ (ഒക്ടോബര്‍ 25) വൈകുന്നേരം ഹോട്ടൽ ഹൈസിന്തിൽ വച്ചാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്‌ഘാടന ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വെര്‍ച്വലായി ഉദ്‌ഘാടനം നടത്തിയ ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂര്‍ എംപി, ഡികെ മുരളി എം എൽ എ എന്നിവരും പങ്കെടുത്തു.

Also Read : Kerala Beach Football Team : ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരള ബീച്ച് ഫുട്ബോൾ ടീം; 12 അംഗ സംഘം ഗോവയിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.