ETV Bharat / sports

ആഷ്‌ലി ബാർട്ടി വിരമിച്ചു: അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ; ടെന്നിസ് ലോകത്തിന് ഞെട്ടല്‍

author img

By

Published : Mar 23, 2022, 9:03 AM IST

Updated : Mar 23, 2022, 9:59 AM IST

Ashleigh Barty: World number one makes shock call to quit tennis  ആഷ്‌ലി ബാർട്ടി  Ashleigh Barty: ടെന്നീസ് ലോകത്തെ ഞെട്ടിപ്പിച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി  ആഷ്‌ലി ബാർട്ടി 25-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.  Ashley Barty has announced her retirement from professional tennis at the age of 25.  Ashly barty  world number 1  Ashleigh Barty  ആഷ്‌ലി ബാർട്ടി വിരമിച്ചു  അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ  ടെന്നിസ് ലോകത്തിന് ഞെട്ടല്‍  Ashley Barty retires from active tennis  ബി​ഗ് ബാഷ് ലീ​ഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ താരമായിരുന്നു ബാർട്ടി  Barty was the player of the Brisbane Heat in big bash league
ആഷ്‌ലി ബാർട്ടി വിരമിച്ചു: അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ; ടെന്നിസ് ലോകത്തിന് ഞെട്ടല്‍

അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‍ലി ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി നേടിയിരുന്നു.

മെൽബൺ: ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ. താൻ വിരമിക്കുകയാണെന്ന വിവരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ആഷ്‌ലി പുറത്തുവിട്ടത്.

  • For every young girl that has looked up to you.

    For every one of us that you've inspired.

    For your love of the game.

    Thank you, @ashbarty for the incredible mark you've left on-court, off-court and in our hearts 💜 pic.twitter.com/6wp9fmO439

    — wta (@WTA) March 23, 2022 " class="align-text-top noRightClick twitterSection" data=" ">

അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‍ലി ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി ചൂടിയിരുന്നു. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണം ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 2019ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർ​ഗരറ്റ് കോർട്ടും ​ഗൂലാ​ഗോം​ഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്കാർ.

കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട് ആഷ്‌ലി.

'ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കൽ വളരെ ബുദ്ധിമുട്ടുള്ളതും വികാരം നിറഞ്ഞതുമാണ്. ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.'- എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ നാളെ വാര്‍ത്ത സമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

ടെന്നിസിൽ നിന്നും ഇടക്കാല അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീ​ഗായ ബി​ഗ് ബാഷ് ലീ​ഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ താരമായിരുന്നു ബാർട്ടി. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി 10 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നിസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ​ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.

ALSO READ:ബിഡബ്ല്യുഎഫ് ലോക റാങ്ക് : ലക്ഷ്യ സെന്‍ ആദ്യ പത്തില്‍, കരിയറിലെ മികച്ച റാങ്കിങ്

Last Updated :Mar 23, 2022, 9:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.