ETV Bharat / sports

FIFA World Cup 2022 | അൽ റിഹ്‍ല : ഖത്തർ ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്

author img

By

Published : Mar 30, 2022, 9:21 PM IST

ഖത്തറിന്‍റെ വാസ്‌തുവിദ്യ, പരമ്പരാഗത ബോട്ടുകൾ, ദേശീയ പതാക എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പന്ത് ഡിസൈൻ ചെയ്‌തിരിക്കുന്നത്

official match ball  fifa world cup 2022  qatar world cuo  Adidas unveils World Cup match ball Al Rihla Qatar 2022  FIFA World Cup 2022 | അൽ റിഹ്‍ല; ഖത്തർ ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്  ഖത്തറിന്‍റെ വാസ്‌തുവിദ്യ, പരമ്പരാഗത ബോട്ടുകൾ, ദേശീയ പതാക  qatar Architecture  iconic boat in qatar  qatar national flag
FIFA World Cup 2022 | അൽ റിഹ്‍ല; ഖത്തർ ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്

ദോഹ : 2022 ഫിഫ ലോകകപ്പിന് ഉപയോഗിക്കാനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്. ‘അൽ റിഹ്‍ല’ എന്ന് പേരിട്ടിരിക്കുന്ന പന്ത് ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതാണെന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്. ഫുട്ബോളിന്‍റെ വേഗത വർധിക്കുകയാണെന്നും അതനുസരിച്ച് പന്തിന്‍റെ കൃത്യതയും സ്ഥിരതയും പ്രധാനമാണെന്നും അഡിഡാസ് ഡിസൈന്‍ ഡയറക്‌ടർ ഫ്രാൻസിസ് ലോഫൽമാന്‍ പ്രതികരിച്ചു.

അൽ റിഹ്‍ല എന്ന അറബി വാക്കിന്‍റെ അർഥം 'യാത്ര' എന്നാണ്. ഖത്തറിന്‍റെ വാസ്‌തുവിദ്യ, പരമ്പരാഗത ബോട്ടുകൾ, ദേശീയ പതാക എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പന്ത് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

ALSO READ: തിരിച്ചുവരവിൽ ഗോളടി തുടർന്ന് എറിക്‌സൺ, ഇറ്റലിക്കും ഇംഗ്ലണ്ടിനും ജയം

അഡിഡാസിന്‍റെ വെബ്സൈറ്റിൽ പന്ത് വാങ്ങാൻ സാധിക്കും. ഏപ്രിൽ 12 മുതൽ കമ്പനിയുടെ റീട്ടെയില്‍ ഷോപ്പുകളിലും പന്ത് ലഭ്യമാകും. ഏകദേശം 165 ഡോളർ (12,500 ഇന്ത്യൻ രൂപ) വില വരുമെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായി 14–ാം തവണയാണ് ജർമൻ കമ്പനി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള പന്ത് ഡിസൈൻ ചെയ്യുന്നത്. പന്ത് വിറ്റുകിട്ടുന്ന തുകയുടെ ഒരു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.