ETV Bharat / sports

മെസി അരങ്ങേറിയില്ല, എങ്കിലും പി.എസ്.ജിക്ക് തകർപ്പൻ വിജയം

author img

By

Published : Aug 21, 2021, 11:06 AM IST

ബ്രെസ്റ്റിനെയാണ്​ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പി.എസ്.ജി പരാജയപ്പെടുത്തിയത്

PSG  മെസി  ലയണൽ ​മെസി  പി.എസ്.ജി  നെയ്​മർ  കിലിയൻ എംബാപ്പെ  മെസി പിഎസ്‌ജി  Brest
മെസി അരങ്ങേറിയില്ല, എങ്കിലും പി.എസ്.ജിക്ക് തകർപ്പൻ വിജയം

പാരീസ് : ലയണൽ ​മെസിയുടെ അരങ്ങേറ്റം കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകിയെങ്കിലും പി.എസ്.ജിക്ക് തകർപ്പൻ വിജയം. ദുർബലരായ ബ്രെസ്റ്റിനെ​ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. ഇതോടെ ഫ്രഞ്ച് ലീഗില്‍ ഇതുവരെ കളിച്ച മൂന്നും ജയിച്ച്​ പി.എസ്​.ജി പട്ടികയിൽ ഒന്നാമ​തായി.

സൂപ്പർ താരങ്ങളായ ലയണൽ ​മെസി, നെയ്​മർ എന്നിവരെ കരക്കിരുത്തി ഇറങ്ങിയ പി.എസ്.ജിക്കായി ആന്‍റർ ഹെരേരയാണ് ആദ്യത്തെ ഗോൾ നേടിയത്. പിന്നാലെ സൂപ്പർ താരം കിലിയൻ എംബാപ്പെയും ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഇദ്​രിസ ഗയിയും എയ്​ഞ്ചൽ ഡി മരിയയും രണ്ട് ഗോളുകൾ കൂടി നേടിയതോടെ ടീം അനായാസ വിജയത്തിലേക്കെത്തി.

ALSO READ: ആദ്യ നിമിഷം മുതല്‍ പാരീസിനെ ആസ്വദിക്കുന്നു; ചാമ്പ്യന്‍സ് ലീഗ് കിരീടം വീണ്ടും നേടുകയാണ് സ്വപ്‌നം: മെസി

ബ്രെസ്റ്റിനായി ഫ്രാങ്ക്​ ഹൊനാററ്റ്, സിറ്റീവ് മൂനി എന്നിവർ ഓരോ ഗോൾ വീതവും നേടി. ​മെസിയേയും, നെയ്​മറെയും കൂടാതെ സെർജിയോ റാമോസ്​, യൂറോ ജേതാക്കളായ ഇറ്റലിയുടെ ഗോളി ജിയാൻലൂജി ഡോണറുമ്മ, അർജന്‍റീനൻ താരം പരേഡെസ് എന്നിവർക്കും കോച്ച് വിശ്രമം അനുവദിച്ചു. മെസി അടുത്ത ആഴ്‌ച പി.എസ്.ജിക്കായി ബൂട്ടുകെട്ടുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.