ETV Bharat / sports

ഐഎസ്എല്ലില്‍ മുംബൈ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

author img

By

Published : Feb 13, 2019, 12:13 PM IST

മുംബൈ സിറ്റി എഫ്.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

സീസണില്‍ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു.

ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ടോപ് ഫോറിലെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ നാലാം സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്.

സീസണിലെ മുംബൈ സിറ്റിയുടെ അവസാന ഹോം മാച്ചാണ് ഇന്നത്തേത്. നിലവില്‍ പോയിന്‍റ് നിലയില്‍ മുംബൈ രണ്ടാം സ്ഥാനത്തും, മൂന്നു പോയിന്‍റ് വ്യത്യാസത്തിൽ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുമാണ്. സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു.

എന്നാൽ നോർത്ത് ഈസ്റ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിപ്പോൾ അവർ കാഴ്ച്ചവയ്ക്കുന്നത്. ഫോം തുടർന്നാൽ അവരുടെ ആദ്യ പ്ലേ ഓഫ് ആയിരിക്കും ഇത്തവണത്തേത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ജെംഷെഡ്പൂരും എ.ടി.കെയും പ്ലേ ഓഫിനായി പുറകെയുണ്ട്. മറുവശത്ത് ഒരു ജയം മാത്രം മതിയാകും മുംബൈക്ക് പ്ലേ ഓഫ് യോഗ്യത നേടാൻ. ഇന്ത്യന്‍ സമയം രാത്രി 7.30 ന് മുംബൈ ഫുട്ബോൾ അരീനയിലാണ് മത്സരം.

Intro:Body:

ഐ.എസ്.എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേരിടും. ടോപ്പ് ഫോറിലെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ നാലാം സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്.



സീസണിലെ മുംബൈ സിറ്റിയുടെ അവസാന ഹോം മാച്ചാണ് ഇന്നത്തേത്. നിലവില്‍ പോയിന്റ് നിലയില്‍ മുംബൈ രണ്ടാം സ്ഥാനത്തും, മൂന്നു പോയിന്റ് വ്യത്യാസത്തിൽ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുമാണ്. 



സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിപ്പോൾ അവർ കാഴ്ച്ചവെക്കുന്നത്. ഈ ഫോം തുടർന്നാൽ അവരുടെ ആദ്യ പ്ലേ ഓഫ് ആയിരിക്കും ഇത്തവമത്തേത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ജെംഷെഡ്പൂരും എ.ടി.കെയും പ്ലേ ഓഫിനായി പുറകെയുണ്ട്. മറുവശത്ത് ഒരു ജയം മാത്രം മതിയാകും മുംബൈക്ക് പ്ലേ ഓഫിലെത്താൻ. ഇന്ത്യന്‍ സമയം രാത്രി 7.30 ന് മുംബൈ ഫുട്ബോൾ അരിനയിലാണ് മത്സരം


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.