ETV Bharat / sports

Argentina-Brazil | ഒട്ടമെന്‍ഡിയുടെ കൈപ്രയോഗത്തിന് കണ്ണടച്ചു ; റഫറിക്കും വീഡിയോ അസിസ്റ്റന്‍റിനും സസ്‌പെന്‍ഷന്‍

author img

By

Published : Nov 18, 2021, 5:48 PM IST

ബുധനാഴ്‌ച നടന്ന ബ്രസീൽ-അർജന്‍റീന (Argentina-Brazil) ലോകകപ്പ് യോഗ്യത (FIFA World Cup qualifier) മത്സരത്തിലാണ് ഒട്ടമെന്‍ഡി Nicolas Otamendi) ബ്രസീലിന്‍റെ മുന്നേറ്റ താരം റഫീന്യയുടെ ( Raphinha) മുഖത്ത് കൈമുട്ടുകൊണ്ട് കുത്തിയത്

Nicolas Otamendi  raphinha  Argentina-Brazil  FIFA World Cup qualifier  Argentina defender Nicolas Otamendi  Brazil forward Raphinha  ബ്രസീൽ-അർജന്‍റീന  നിക്കോളാസ് ഒട്ടമെന്‍ഡി  ആന്ധ്രെസ് കുന്‍ഹ
ഒട്ടമെന്‍ഡിയുടെ കൈപ്രയോഗത്തിന് കണ്ണടച്ചു; റഫറിക്കും വീഡിയോ അസിസ്റ്റന്‍റിനും സസ്‌പെന്‍ഷന്‍

സാന്‍ യുവാന്‍ : ലോകകപ്പ് യോഗ്യത (FIFA World Cup qualifier) റൗണ്ടിലെ ബ്രസീൽ-അർജന്‍റീന (Argentina-Brazil) മത്സരം നിയന്ത്രിച്ച റഫറിയേയും വീഡിയോ അസിസ്റ്റൻറ് റഫറിയേയും സസ്‌പെൻഡ് ചെയ്തു. മത്സരത്തില്‍ അർജന്‍റീനന്‍ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡി (Argentina defender Nicolas Otamendi) ബ്രസീലിന്‍റെ മുന്നേറ്റ താരം റഫീന്യയുടെ (Brazil forward Raphinha) മുഖത്ത് കൈമുട്ടുകൊണ്ട് കുത്തിയിരുന്നു. ഇതിൽ നടപടി എടുക്കാതിരുന്നതിനാണ് സസ്‌പെൻഷൻ.

യുറുഗ്വായ് റഫറി ആന്ധ്രെസ് കുന്‍ഹയേയും (Uruguayan referee Andres Cunha) വീഡിയോ അസിസ്റ്റന്‍റ് എസ്തബാന്‍ ഓസ്റ്റോജിച്ചിനേയും (video assistant Esteban Ostojich) അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍റ് ചെയ്യുകയാണെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (CONMEBOL) അറിയിച്ചു.

also read: PV Sindhu | ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍

ഒട്ടമെൻഡിയുടെ കൈ പ്രയോഗത്തിൽ വായില്‍ പരിക്കേറ്റ റഫീന്യയ്ക്ക് അഞ്ച് സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. മത്സരത്തിന്‍റെ 35ാം മിനിട്ടിലാണ് റഫീന്യയ്‌ക്കെതിരെ ഒട്ടമെന്‍ഡി കൈപ്രയോഗം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.